scorecardresearch
Latest News

ഇന്ത്യ-യുകെ വിമാന സർവീസ് ജനുവരി 8 മുതൽ പുനരാരംഭിക്കും

ജനുവരി 23 വരെ ആഴ്ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവീസ് നടത്തൂ

ഇന്ത്യ-യുകെ വിമാന സർവീസ് ജനുവരി 8 മുതൽ പുനരാരംഭിക്കും

ന്യൂഡൽഹി: ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് നിർത്തിവെച്ച യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകളാണ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഇക്കാര്യം സ്ഥിരീകരിച്ചത്.

“ജനുവരി 8 2021 മുതൽ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും യുകെയിൽ നിന്ന് തിരികെയും സർവീസ് തുടങ്ങും. ജനുവരി 23 വരെ ആഴ്ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവീസ് നടത്തൂ. ദില്ലി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമേ സർവീസുകളുണ്ടാകൂ. കൃത്യമായി ഏതെല്ലാം വിമാനങ്ങൾ, എപ്പോഴെല്ലാം സർവീസ് നടത്തുമെന്ന വിവരം വ്യോമയാന അതോറിറ്റി പുറത്തുവിടും,” കേന്ദ്രമന്ത്രി അറിയിച്ചു.

ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. കൊറോണ വൈറസിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുകയും പെരുകുകയുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

വകഭേദം വന്ന വെെറസിന് വ്യാപനശേഷി കൂടുതലാണ്. ഇപ്പോഴത്തെ കോവിഡ്-19 നെക്കാളം 70 ശതമാനത്തിലധികം വ്യാപന ശേഷിയുണ്ടെന്നാണ് പഠനം. ഇന്ത്യയിലും ഈ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India uk flights to resume from january 8 in restricted manner