ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്സിൻ അയയ്ക്കാൻ ഇന്ത്യ, ശ്രമവുമായി പാക്കിസ്ഥാൻ

അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യൻ നിർമ്മിത വാക്സിൻ ഉപയോഗിക്കാമെന്ന് പാക്കിസ്ഥാനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ത്യയിൽനിന്നും വാക്സിൻ ലഭിക്കാനുളള ശ്രമങ്ങൾ പാക്കിസ്ഥാൻ തുടങ്ങിയത്

covid vaccine, ie malayalam

ന്യൂഡൽഹി: അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ്-19 വാക്സിനുകൾ അയയ്ക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ ഇന്ത്യൻ നിർമ്മിത വാക്സിൻ ലഭിക്കാനുളള ശ്രമങ്ങൾ നടത്തുകയാണ് പാക്കിസ്ഥാൻ. ആഗോള സഖ്യം വഴിയോ ഉഭയകക്ഷി തലത്തിലോ വഴിയാണ് പാക്കിസ്ഥാൻ ഇതിനുളള ശ്രമം നടത്തുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് മനസിലാക്കുന്നത്.

ഇന്ത്യ വാക്സിനുകൾ നൽകുമെന്ന വിവരം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബംഗ്ലാദേശ് അധികൃതർ സ്ഥിരീകരിച്ചത്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച ഓക്സ്ഫോർഡിന്റെ കോവിഷീൽഡ് (Oxford-AstraZeneca vaccine) വാക്‌സിന്റെ 20 ലക്ഷം ഡോസുകൾ നാളെ (ജനുവരി 20) പ്രത്യേക വിമാനത്തിൽ ധാക്കയിലേക്ക് അയയ്ക്കും. ഇതുസംബന്ധിച്ച ധാരണാപത്രം ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അംഗങ്ങൾ ബംഗ്ലാദേശ് സർക്കാരിന് കൈമാറി. ബംഗ്ലാദേശിൽ ഇതിനോടകം അഞ്ചു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 7,900 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യൻ നിർമ്മിത വാക്സിൻ ഉപയോഗിക്കാമെന്ന് പാക്കിസ്ഥാനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ത്യയിൽനിന്നും വാക്സിൻ ലഭിക്കാനുളള ശ്രമങ്ങൾ പാക്കിസ്ഥാൻ തുടങ്ങിയത്. പാക്കിസ്ഥാനിൽ അഞ്ചു ലക്ഷത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 11,000 പേർ കോവിഡ് ബാധിച്ച് മരിച്ചു.

Read More: കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 10,064 കേസുകൾ; പ്രതീക്ഷയോടെ രാജ്യം

കോവിഡ് വാക്‌സിൻ അഭാവം നേരിടുന്ന വികസ്വര രാജ്യങ്ങൾക്ക് അവ ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ പിന്തുണയോടെ പ്രവർത്തിക്കുന്ന സംവിധാനമാണ് കൊവാക്സ്. പാക്കിസ്ഥാൻ അടക്കമുളള 190 രാജ്യങ്ങൾക്ക് ഇതിലൂടെ ജനസംഖ്യയുടെ 20 ശതമാനത്തിന് സൗജന്യമായി വാക്സിൻ നൽകാൻ സംഘടന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ഡോസ് 2021 പകുതിയോടെ ലഭിക്കുമെന്നാണ് പാക്കിസ്ഥാൻ കരുതുന്നത്.

ബാക്കി വരുന്ന ജനസംഖ്യയ്ക്കായി ഇന്ത്യൻ നിർമ്മിത വാക്സിൻ ലഭ്യമാക്കാനാണ് പാക്കിസ്ഥാൻ ശ്രമം. ഇതിനായി ഉഭയകക്ഷി തലത്തിൽ പാക്കിസ്ഥാൻ നീക്കം നടത്തുന്നുണ്ട്. അതേസമയം, ഇന്ത്യ നിർമ്മിച്ച വാക്സിനുകൾ മൂന്നാമതൊരു രാജ്യത്തിന്റെ സഹായത്തോടെ പാക്കിസ്ഥാന് വാങ്ങാൻ കഴിയും, പക്ഷേ അത് ചെലവ് വർധിപ്പിക്കും.

ഇന്ത്യയിലെ വാക്സിൻ നിർമ്മാതാക്കളിൽ ഒരാൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് ചില വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉഭയകക്ഷി വ്യാപാരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും, ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാക്‌സിൻ ആവശ്യപ്പെട്ട് പാക്കിസ്ഥാൻ സർക്കാർ ഇതുവരെ ഇന്ത്യൻ സർക്കാരിനെ സമീപിച്ചിട്ടില്ലെന്നാണ് ന്യൂഡൽഹി വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

Read in English: India to send 20 lakh Covid-19 vaccines to Dhaka, Pakistan explores options

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India to send 20 lakh covid 19 vaccines to dhaka pakistan exploring options to get vaccine

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express