ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടി 21,000 കോടിരൂപ ചെലവിൽ 111 ഹെലിക്കോപ്ടറുകൾ വാങ്ങാൻ പ്രതിരോധ വകുപ്പിന്റെ അനുമതി. ഹെലിക്കോപ്ടറുകൾ ഉൾപ്പെടെ 46,000 കോടിയുടെ ആയുധങ്ങൾ വാങ്ങാനാണ് പ്രതിരോധ വകുപ്പ് അനുമതി നൽകിയതെന്നും അധികൃതർ അറിയിച്ചു. ഇന്ന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം.
‘21,000 കോടി രൂപയ്ക്ക് മുകളിലുളള തുക മുടക്കി നാവികസേനയ്ക്ക് 111 അവശ്യമായ ഹെലികോപ്ടറുകള്‍ വാങ്ങാന്‍ തീരുമാനമായി’, മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
തദ്ദേശീയമായി നിർമ്മിച്ച 150 എം.എം ആർട്ടിലറി തോക്കുകൾ വാങ്ങാനും സമിതി അനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള 150 തോക്കുകൾക്ക് 3364 കോടിരൂപയാണ് ചെലവാകുന്നത്. ഇതിന് പുറമെ 24,879 കോടിയുടെ മറ്റ് ആയുധങ്ങൾ വാങ്ങാനും ധാരണയായിട്ടുണ്ട്.