ഏഴുവര്‍ഷത്തില്‍ ഇന്ത്യ ചൈനയെ കവച്ചുവെച്ചുകൊണ്ട് ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമാവും.  2050 ഓടെ അമേരിക്കയെ കടത്തിവെട്ടിക്കൊണ്ട് നൈജീരിയ മൂന്നാം ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തുമെത്തും. സാമ്പത്തിക-സാമൂഹിക കാര്യ വകുപ്പിന്‍റെ ജനസംഖ്യാവിഭാഗമാണ്‌ നിലവിലെ ലോക ജനസംഖ്യയെകുറിച്ചുള്ള പഠന റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്.  ഇപ്പോള്‍ 7.6 ദശലക്ഷത്തോളം വരുന്ന ലോക ജനസംഖ്യ 2030 ആവുമ്പോഴേക്കും 8.6 ദശലക്ഷം, 2050 ആവുമ്പോഴേക്കും 9.8 ദശലക്ഷം, 2100 ആവുമ്പോഴേക്കും 11.2 ദശലക്ഷം ആവും എന്നുമാണ് റിപ്പോര്‍ട്ട്‌ പ്രവചിക്കുന്നത്.

പ്രതിവര്‍ഷം ലോകജനസംഖ്യയില്‍ ഏതാണ്ട് 83 ദശലക്ഷത്തിന്‍റെ വര്‍ദ്ധനവാണ് റിപ്പോര്‍ട്ട്‌ കണക്കാക്കുന്നത്. ജനസംഖ്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഉയര്‍ച്ച 1960 മുതല്‍ തുടരുന്ന അവന്ധ്യതാനിരക്കിനെ തളര്‍ച്ചയേയും കവച്ചുവെക്കും എന്നാണ് റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ടില്‍ 233 ലോകരാഷ്ട്രങ്ങളുടെ കണക്കുകള്‍ ആണുള്ളത് എന്നാണ് ജനസംഖ്യാഡിവിഷന്‍ ഡയറക്ട്ടര്‍ ജോണ്‍ വില്‍മോത്ത് പറയുന്നത്.

” ആഫ്രികയിലെ ജനസംഖ്യയില്‍ സംഭവിക്കുന്ന വര്‍ദ്ധനവ് ശ്രദ്ധേയമാണ്. 2017 മുതല്‍ 2050 വരെയുള്ള കാലഘട്ടത്തില്‍ ഈ പ്രദേശത്തുനിന്നുമുള്ള ജനസംഖ്യാവര്‍ദ്ധനവ് ആഗോള വര്‍ദ്ധനാവിന്‍റെ പകുതിയേക്കാള്‍ കൂടുതല്‍ വരും” റിപ്പോര്‍ട്ട്‌ പറയുന്നു.

പ്രതിവര്‍ഷം 2.4 ശതമാനം വര്‍ദ്ധനവോടുകൂടി 47 വികസിത രാഷ്ടങ്ങളിലെ ജനനനിരക്ക് താരതമ്യേന കൂടുതലാണ് എന്നും റിപ്പോര്‍ട്ട്‌ ചൂണ്ടികാണിക്കുന്നു. ചൈന, അമേരിക്ക, ബ്രസീല്‍, റഷ്യ, ജപ്പാന്‍, വിയറ്റ്നാം, ജര്‍മനി, ഇറാന്‍.തായ്ലാന്‍ഡ്, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണ് കൂടുതല്‍ ജനസംഖ്യയും കുറവ് അവന്ധ്യതാനിരക്കുമുള്ള ആദ്യ പത്തുരാഷ്ട്രങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook