scorecardresearch

ഇന്ത്യ സഖ്യത്തിന്റെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍; സീറ്റ് വിഭജനവും സംയുക്ത പ്രചാരണവും അജണ്ട

സംയുക്ത റാലിയെന്ന പ്രചരണ സമിതിയുടെ നിര്‍ദേശം ഏകോപന സമിതി പരിഗണിക്കുമെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ചൊരു ഫോര്‍മുല കണ്ടെത്തണമെന്നാണ് നേതാക്കളുടെ ആവശ്യം

സംയുക്ത റാലിയെന്ന പ്രചരണ സമിതിയുടെ നിര്‍ദേശം ഏകോപന സമിതി പരിഗണിക്കുമെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ചൊരു ഫോര്‍മുല കണ്ടെത്തണമെന്നാണ് നേതാക്കളുടെ ആവശ്യം

author-image
WebDesk
New Update
INDIA | News | Election

Express Photo by Amit Chakravarty

ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ ആദ്യ യോഗം നാളെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) തലവന്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ ചേരും. സീറ്റ് വിഭജനമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ടയാവുക. സീറ്റ് വിഭജനത്തിനായുള്ള സംവിധാനം കണ്ടെത്തുന്നതിനായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. സംയുക്ത പ്രചാരണ പദ്ധതിയും യോഗത്തിന്റെ സുപ്രധാന വിഷയങ്ങളിലൊന്നാകും.

Advertisment

ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ച ത്രിണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തേക്കില്ല. അഭിഷേകിന് പകരക്കാരനെ അയക്കുന്നതില്‍ പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ല. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധെപ്പെട്ട ക്രമക്കേടിലാണ് ഇഡി അന്വേഷണം നടക്കുന്നത്. ഇതിന് പുറമെ കാലികളെ കടത്തിയതും കല്‍ക്കരി തട്ടിപ്പും ഇഡി അന്വേഷിക്കുന്നുണ്ട്.

ഇന്ത്യ സഖ്യത്തിന്റെ നേതാക്കള്‍ അഭിഷേകിന്റെ അസാന്നിധ്യം കണക്കാക്കുമെന്നും ഇഡിയുടെ നടപടിക്കെതിരെ സംസാരിക്കുമെന്നുമാണ് ത്രിണമൂലിന്റെ പ്രതീക്ഷകള്‍.

സംയുക്ത റാലിയെന്ന പ്രചരണ സമിതിയുടെ നിര്‍ദേശം ഏകോപന സമിതി പരിഗണിക്കുമെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ചൊരു ഫോര്‍മുല കണ്ടെത്തണമെന്നാണ് നേതാക്കളുടെ ആവശ്യവും. പ്രത്യേകിച്ചും ത്രിണമൂല്‍, ജനതാദള്‍, രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, ആംആദ്മി തുടങ്ങിയവര്‍ക്ക്.

Advertisment

“ഞങ്ങൾ കാമ്പെയ്‌നുകൾ, സോഷ്യൽ മീഡിയ, മീഡിയ തന്ത്രങ്ങൾ എന്നിവയും എല്ലാം ചർച്ച ചെയ്യും. ഇതിനെല്ലാം സീറ്റ് വിഭജനം സംബന്ധിച്ചുള്ള ശരിയായ സംവിധാനം കണ്ടെത്തേണ്ടതുണ്ട്,” ഒരു മുതിർന്ന പ്രതിപക്ഷ നേതാവ് പറഞ്ഞു.

പവാറിന്റെ വസതിയിൽ നടക്കുന്ന യോഗത്തിൽ കെ സി വേണുഗോപാൽ (കോൺഗ്രസ്), ടി ആർ ബാലു (ഡിഎംകെ), ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച), സഞ്ജയ് റാവത്ത് (ശിവസേന- ഉദ്ധവ് ബാലാസാഹേബ് താക്കറെ), തേജസ്വി യാദവ് (ആർജെഡി), രാഘവ് ചദ്ദ എന്നിവർ പങ്കെടുക്കും. (എഎപി), ജാവേദ് അലി ഖാൻ (എസ്പി), ലല്ലൻ സിംഗ് (ജെഡി-യു), ഡി രാജ (സിപിഐ), ഒമർ അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി) എന്നിവര്‍ പങ്കെടുക്കും.

രാജ്യത്തുടനീളം കുറഞ്ഞത് അഞ്ച് റാലികള്‍ സംഘടിപ്പിക്കുന്നതിലൂടെ പ്രചാരണങ്ങള്‍ക്ക് തുടക്കമിടുക എന്നതാണ് നിര്‍ദേശം.ചെന്നൈ, ഗുവാഹത്തി, ഡൽഹി, പട്‌ന, നാഗ്പൂർ എന്നിവിടങ്ങളിൽ സംയുക്ത റാലികൾ നടത്തണമെന്നാണ് പ്രചാരണ സമിതിയുടെ നിർദേശം. ഓരോ റാലിയിലും ഒരു വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ആശയം. ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ഉത്തർപ്രദേശിലും സംയുക്ത റാലികൾ നടത്താനും പ്രചാരണ സമിതി നിർദേശിച്ചിട്ടുണ്ട്.

"ഒരു റാലിയില്‍ ഒരു വിഷയം, അതാണ് ആശയം. പാട്ന റാലിയില്‍ സാമൂഹിക നീതിയായിരിക്കും വിഷയം. ഫെഡറൽ ഘടനയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചായിരിക്കും ചെന്നൈയിലെ റാലിയില്‍ സംസാരിക്കുക. ഗുവാഹത്തിയില്‍ മണിപ്പൂര്‍ ഉള്‍പ്പടെയുള്ള ഉത്തരേന്ത്യയിലെ വിഷയങ്ങള്‍. നാഗ്പൂരിൽ മതേതരത്വം വെറുപ്പിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കാം. ഡൽഹിയിൽ, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയായിരിക്കും ശ്രദ്ധാകേന്ദ്രം," ഒരു നേതാവ് പറഞ്ഞു.

Congress Cpm Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: