/indian-express-malayalam/media/media_files/uploads/2018/12/modi-g20-summit-759.jpg)
Buenos Aires: Prime Minister Narendra Modi speaks during BRICS Leaders' Informal Meeting on the sidelines of G-20 summit, in Buenos Aires, Friday, Nov. 30, 2018. (PIB Photo via PTI) (PTI11_30_2018_000282A)
ബ്യുണസ് ഐറിസ്: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ല്‍ ജി20 ഉച്ചകോടിയ്ക്ക് ഇന്ത്യ വേദിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടന്ന 13-ാമത് ജി20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.
'2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കും. ആ വിശേഷ വേളയില്‍ ജി20 ഉച്ചകോടിക്കായി ലോകത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. ലോകത്തെ അതിവേഗ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായ ഇന്ത്യയിലേക്ക് വരൂ. ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും വൈവിധ്യവും അറിയൂ, ഊഷ്മളമായ ആതിഥ്യം അനുഭവിക്കൂ,' പ്രഖ്യാപനത്തിനു ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.
In 2022 India completes 75 years since Independence. In that special year, India looks forward to welcoming the world to the G-20 Summit! Come to India, the world's fastest growing large economy! Know India’s rich history and diversity, and experience the warm Indian hospitality.
— Narendra Modi (@narendramodi) December 1, 2018
ഇറ്റലിയായിരുന്നു 2022ലെ ജി20 ഉച്ചകോടിക്ക് വേദിയാകേണ്ടിയിരുന്നത്. ആ അവസരം ഇന്ത്യയ്ക്ക് നല്‍കിയതിന് മോദി ഇറ്റലിക്ക് നന്ദി പറഞ്ഞു. നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ത്യയ്ക്ക് ജി20 ഉച്ചകോടിക്ക് വേദിയാകാനുള്ള അവസരം 2021 ലാണ്. ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയര്‍ന്നുവരുന്നതുമായ 20 പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ തന്നെ ഉച്ചകോടിക്ക് വേദിയാകാനുള്ള ആഗ്രഹം പ്രധാനമന്ത്രി ഇറ്റലിയെ അറിയിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് പകരം 2021 ല്‍ ഇറ്റലിയിലാകും ഉച്ചകോടി നടക്കുക.
അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജെര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് നിലവിലെ 20 രാജ്യങ്ങള്‍.
2019 ലെ ജി20 ഉച്ചകോടിക്ക് വേദിയാകുന്നത് ജപ്പാനാണ്. അതിന് ശേഷം സൗദി അറേബ്യയില്‍ വെച്ചാകും ഉച്ചകോടി നടക്കുക. അര്‍ജന്റീനയിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.