വ്ളാദിവസ്തോക്: റഷ്യയുടെ ഭാഗമായ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി 100 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ചാമത് കിഴക്കന്‍ എക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനിലായിരുന്നു മോദിയുടെ പ്രഖ്യാപനം.
”ഇന്ത്യയും ഫാര്‍ ഈസ്റ്റ് മേഖലയും തമ്മിലുള്ള ബന്ധം വര്‍ഷങ്ങള്‍ പഴയതാണ്. വ്ളാദിവോസ്തകില് കോണ്‍സുലേറ്റ് ആരംഭിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. സോവിയറ്റ് റഷ്യയുടെ കാലത്ത്, മറ്റ് രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്ന സമയത്തും ഇന്ത്യക്കാര്‍ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല” മോദി പറഞ്ഞു.
#WATCH live from Russia: Prime Minister Narendra Modi addresses at the Plenary Session of 5th Eastern Economic Forum, in Vladivostok. https://t.co/tqBTAJlYQZ
— ANI (@ANI) September 5, 2019
”കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യ ഒരു ബില്യണ്‍ യുഎസ് ഡോളര്‍ നല്‍കും. ആക്ട് ഈസ്റ്റ് പോളിസിയുടെ ഭാഗമായി എന്റെ സര്‍ക്കാര്‍ ഈസ്റ്റ് ഏഷ്യയില്‍ വളരെ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. ഞങ്ങളുടെ സാമ്പത്തിക നയതന്ത്രത്തിലും ഇത് പുതിയ മാനങ്ങള്‍ കൊണ്ടു വരും” മോദി പറഞ്ഞു.
Read More: ഇന്ത്യയും റഷ്യയും ആഭ്യന്തര കാര്യങ്ങളിലെ ബാഹ്യ ഇടപെടലിന് എതിര്: മോദി
കിഴക്കന്‍ ഏഷ്യയുടെ വികസനത്തിനായി റഷ്യയുമായി തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സൗഹൃദ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളുടെ വികസനത്തില്‍ ഇന്ത്യയും സജീവ പങ്കാളിത്തം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുടിന് റഷ്യയ്ക്ക് മികച്ച ഭാവി കൊണ്ടു വരികയാണെന്നും മോദി പറഞ്ഞു.