scorecardresearch

ഇന്ത്യ 2025ല്‍ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും: സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച്

ഇംഗ്ലണ്ടിനെ പിന്തള്ളിയാകും ഇന്ത്യ അഞ്ചാമത് എത്തുന്നത്. 2021ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 9 ശതമാനം വരെ വളര്‍ച്ച നേടും

ഇംഗ്ലണ്ടിനെ പിന്തള്ളിയാകും ഇന്ത്യ അഞ്ചാമത് എത്തുന്നത്. 2021ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 9 ശതമാനം വരെ വളര്‍ച്ച നേടും

author-image
WebDesk
New Update
Indian economy, ഇന്ത്യൻ സമ്പദ് വ്യവസ്ഥ, Economic slowdown, സാമ്പത്തിക മാന്ദ്യം, India economic growth, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, India GDP growth, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച, RBI, ആര്‍ബിഐ, Reserve bank of India, റിസര്‍വ് ബാങ്ക്  ഓഫ് ഇന്ത്യ, SBI, എസ്ബിഐ, State bank of India,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, IE Malayalam, ഐഇ മലയാളം

ലണ്ടൻ: വരുന്ന പത്ത് വര്‍ഷങ്ങളില്‍ ഇന്ത്യയും ചൈനയും ലോകത്ത് വളരെ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തി ആയിരിക്കും എന്ന് വേള്‍ഡ് എക്കോണമിക് ലീഗ് ടേബിളിന്റെ വിലയിരുത്തല്‍. 2025ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാകും. 2030ല്‍ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും വിധമാകും വളര്‍ച്ച. 2021ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 9 ശതമാനം വരെ വളര്‍ച്ച നേടും എന്നും വേള്‍ഡ് എക്കണോമിക് ലീഗ് ടേബിളില്‍ വ്യക്തമാക്കി.

Advertisment

അന്താരാഷ്ട്ര കോവിഡ് സാഹചര്യങ്ങളെ കൂടി വിലയിരുത്തിയാണ് ഇത്തവണത്തെ വേള്‍ഡ് എക്കണോമിക് ലീഗ് ടേബിള്‍ സെന്റര്‍ ഫോര്‍ എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് തയാറാക്കിയിട്ടുള്ളത്. ഈ വര്‍ഷത്തെ സ്ഥിതി വിവരം അനുഅസരിച്ച് ചൈനയുടെയും ഇന്ത്യയുടെയും ധനശൈലി കൊവിഡ് പ്രതിസന്ധിയെ മറികടക്കും എന്ന് പ്രവചിച്ചു.

കോവിഡ് മഹാമാരി മൂലം സാഹചര്യം ആകെ മാറിയെന്നും പ്രതീക്ഷിച്ചതിനേക്കാള്‍ അരപതിറ്റാണ്ട് മുന്‍പേ ചൈന ലോകസാമ്പത്തിക ശക്തിയായിത്തീരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2028ല്‍ ചൈന അമേരിയ്ക്കന്‍ സമ്പത്ത് ഘടനയെ മറികടക്കും എന്നും വേള്‍ഡ് എക്കോണമിക്ക് ലീഗ് ടെബിള്‍ വിലയിരുത്തി. 193 രാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ച വിശദമായി പഠനവിധേയമാക്കിയതിനുശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇംഗ്ലണ്ടിനെ പിന്തള്ളിയാകും ഇന്ത്യ അഞ്ചാമത് എത്തുന്നത്. ജിഡിപിയിലെ ഇടിവ് അടക്കം ഇന്ത്യയ്ക്ക് 2021ല്‍ മറികടക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ ഇന്ത്യയുടെ പ്രകടനം കൊവിഡ് കാലത്തും അന്താരാഷ്ട്ര ശരാശരിയെക്കാള്‍ ബഹുദൂരം മുന്നിലാണ്. ജീവിത നിലവരത്തിലും ഇന്ത്യയില്‍ വലിയ മാറ്റം 2024ഓടെ ഉണ്ടാകും എന്നും സ്ഥിതിവിവരം വ്യക്തമാക്കുന്നു. 2027ല്‍ ജര്‍മനിയെയും 2030ല്‍ ജപ്പാനെയും ഇന്ത്യ മറികടക്കും.

Advertisment

കാര്‍ഷിക മേഖലയില്‍ ഇന്ത്യ ഉണ്ടാക്കുന്ന നേട്ടം വലിയ വികസന വിഭവമായി ഇന്ത്യയ്ക്ക് മാറും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വ്യാവസായിക, വാണിജ്യ, നിര്‍മാണ, തൊഴില്‍, കയറ്റുമതി മേഖലയില്‍ കാര്യമായ പുരോഗതി 2022 ആദ്യത്തോടെ ഉണ്ടാകും. 2023, 2024 വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ സാമ്പത്തിക നേട്ടമാകും ഇന്ത്യ നേടുക.

Indian Economy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: