ന്യൂഡല്‍ഹി: മിസൈല്‍ രംഗത്ത് നിര്‍ണായക കുതിപ്പ് നടത്തി ഇന്ത്യ. ശബ്ദത്തേക്കാൾ ആറിരട്ടി വേഗതത്തിൽ മിസൈലുകൾക്കു സഞ്ചരിക്കാൻ കഴിയുന്ന സംവിധാനം രാജ്യം സ്വന്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) വിജയകരമായി പരീക്ഷിച്ചു. ഭാവിയിലെ ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങള്‍ക്കും ഏരിയല്‍ പ്ലാറ്റ്ഫോമുകള്‍ക്കും കരുത്തുപകരുന്നതാണ് ഈ പരീക്ഷണം.
പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ)യാണു പുതിയ സംവിധാനം വികസിപ്പിച്ചത്. ഹൈപ്പര്‍സോണിക് പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് എച്ച്എസ്ടിഡിവിയെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. ഒഡിഷ തീരത്തെ വീലർ ദ്വീപിലെ ഡോ. എപിജെ അബ്ദുൾകലാം ലോഞ്ച് കോംപ്ലക്സിൽനിന്ന് ഇന്നു രാവിലെ പതിനൊന്നോടെയിരുന്നു വിക്ഷേപണം.
Successful flight test of Hypersonic Technology Demonstration Vehicle (HSTDV) from Dr. APJ Abdul Kalam Launch Complex at Wheeler Island off the cost of Odisha today. pic.twitter.com/7SstcyLQVo
— रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) September 7, 2020
എച്ച്എസ്ടിഡിവിയുടെ പരീക്ഷണവിക്ഷേപണ വിജയത്തെ ‘നിര്‍ണായക നേട്ടം’ എന്ന് അവിശേഷിപ്പിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡിആര്‍ഡിഒയെ അഭിനന്ദിച്ചു.
”ആത്മനിഭര്‍ ഭാരതത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ഈ സുപ്രധാന നേട്ടത്തില്‍ ഡിആര്‍ഡിഒയെ അഭിനന്ദിക്കുന്നു. പദ്ധതിയില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരുമായി ഞാന്‍ സംസാരിക്കുകയും മഹത്തായ നേട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ അവരെക്കുറിച്ച് അഭിമാനിക്കുന്നു,” രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
The @DRDO_India has today successfully flight tested the Hypersonic Technology Demontrator Vehicle using the indigenously developed scramjet propulsion system. With this success, all critical technologies are now established to progress to the next phase.
— Rajnath Singh (@rajnathsingh) September 7, 2020
ആഭ്യന്തര പ്രതിരോധ വ്യവസായവുമായി ചേര്‍ന്ന് അടുത്ത തലമുറ ഹൈപ്പര്‍ സോണിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ അത്യധികം സങ്കീര്‍ണമായ സാങ്കേതിക ശേഷി ഇന്ത്യ കൈവരിച്ചിരിക്കുന്നുവെന്നാണ് എച്ച്എസ്ടിഡിവിയുടെ പരീക്ഷണ വിജയം തെളിയിക്കുന്നതെന്ന് ഡിആര്‍ഡിഒ ഔദ്യോഗിക വക്താവ് പറഞ്ഞു.
സ്‌ക്രാംജെറ്റ് എന്‍ജിനുകളില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എസ്ടിഡിവി ക്രൂസ് മിസൈലുകളെ ശക്തിപ്പെടുത്തും. ഇതുവഴി ശബ്ദത്തിന്റെ ആറിരട്ടി വേഗം (മാക് 6 വേഗം) കൈവരിക്കാന്‍ കഴിയും. ഇത് റാംജെറ്റ് എഞ്ചിനുകളേക്കാള്‍ മികച്ചതാണെന്നും അധികൃതര്‍ പറഞ്ഞു.
Read in English: India test fires hypersonic technology demonstrator vehicle