ബാലസോർ: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. കരയിൽ നിന്നും, വിമാനങ്ങളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന ഒരു സൂപ്പർ സോണിക്ക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്.
300 കിലോ ഗ്രാം വാഹകശേഷിയുള്ള ബ്രഹ്മോസ് ഒഡീഷയിലെ ചാന്ദിപൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും രാവിലെ 11.33ഓടെയാണ് വിക്ഷേപണം നടത്തിയത്. ദേശീയ പ്രതിരോധ ഗവേഷണ വകുപ്പ് വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് ബ്രഹ്മോസ് പരീക്ഷണ വിജയത്തെ പ്രതിരോധ ഗവേഷണ വകുപ്പ് സൂചിപ്പിച്ചത്.

ഇന്ത്യൻ പ്രതിരോധ ഗവേഷണ വകുപ്പും, റഷ്യൻ എൻ.പി.ഒ.എം.ഉം സംയുക്തമായി രൂപീകരിച്ച ബ്രഹ്മോസ് കോർപ്പറേഷൻ ആണ് ഇത് നിർമ്മിച്ചെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ