അഗ്നി പ്രൈം മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ആയിരം മുതല്‍ രണ്ടായിരം വരെ കിലോ മീറ്റര്‍ വരെ പ്രഹരശേഷിയുള്ളതാണ് ഈ ഉപരിതല ബാലിസ്റ്റിക് മിസൈൽ

Agni Prime missile, India tests Agni Prime missile, indian missiles, latest indian missiles, Agni Prime missile test, Agni Prime missile latest news, Agni Prime missile updates, Defence Research and Development Organisation, DRDO, ie malayalam

ബാലസോര്‍: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജകരമായി പരീക്ഷിച്ചു. അഗ്നി ക്ലാസ് മിസൈലുകളിലെ ഏറ്റവും പുതിയതും ആധുനികവുമാണു പ്രൈം.

ഉപരിലതത്തില്‍നിന്ന് ഉപരിതലത്തിലേക്കു വിക്ഷേപിക്കാവുന്ന മിസൈലിന്റെ പ്രഹരശേഷി ആയിരം മുതല്‍ രണ്ടായിരം വരെ കിലോ മീറ്റര്‍ വരെയാണെന്നു പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) അറിയിച്ചു.

ഡിആര്‍ഡിഒ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച മിസൈല്‍ ഒഡിഷ ബാലസോറിലെ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപിലെ മൊബൈല്‍ ലോഞ്ചറില്‍നിന്ന് രാവിലെ 10.55നാണ വിക്ഷേപിച്ചത്.

മിസൈലിന്റെ സഞ്ചാരപാത തീരദേശത്തെ അത്യാധുനിക ട്രാക്കിങ് റഡാറുകളും ടെലിമെട്രികളും നിരീക്ഷിച്ചു. മിസൈല്‍ പിന്തുടര്‍ന്ന എല്ലാ ദൗത്യലക്ഷ്യങ്ങളും വളരെ കൃത്യതയോടെ പാലിച്ചതായി ഡിആര്‍ഡിഒ പ്രസ്താവനയില്‍ അറിയിച്ചു.

പിനാക റോക്കറ്റിന്റെ പുതിയ പതിപ്പ് 24,25 തിയതികളിലായി ഒഡിഷയിലെ ചാന്ദിപ്പൂരില്‍നിന്ന് ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു. 45 കിലോ മീറ്റര്‍ വരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ കഴിവുള്ള പിനാക, മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറില്‍നിന്നാണ് പരീക്ഷിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India successfully test fires agni prime missile off odisha coast

The moderation of comments is automated and not cleared manually by malayalam.indianexpress.com