/indian-express-malayalam/media/media_files/uploads/2021/06/Agni-Prime-missile.jpg)
ബാലസോര്‍: ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി പ്രൈം ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജകരമായി പരീക്ഷിച്ചു. അഗ്നി ക്ലാസ് മിസൈലുകളിലെ ഏറ്റവും പുതിയതും ആധുനികവുമാണു പ്രൈം.
ഉപരിലതത്തില്‍നിന്ന് ഉപരിതലത്തിലേക്കു വിക്ഷേപിക്കാവുന്ന മിസൈലിന്റെ പ്രഹരശേഷി ആയിരം മുതല്‍ രണ്ടായിരം വരെ കിലോ മീറ്റര്‍ വരെയാണെന്നു പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) അറിയിച്ചു.
ഡിആര്‍ഡിഒ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ച മിസൈല്‍ ഒഡിഷ ബാലസോറിലെ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപിലെ മൊബൈല്‍ ലോഞ്ചറില്‍നിന്ന് രാവിലെ 10.55നാണ വിക്ഷേപിച്ചത്.
DRDO successfully flight tests New Generation Agni P Ballistic Missile https://t.co/vEPsqyfUpGpic.twitter.com/XoYPGiwEpR
— DRDO (@DRDO_India) June 28, 2021
മിസൈലിന്റെ സഞ്ചാരപാത തീരദേശത്തെ അത്യാധുനിക ട്രാക്കിങ് റഡാറുകളും ടെലിമെട്രികളും നിരീക്ഷിച്ചു. മിസൈല്‍ പിന്തുടര്‍ന്ന എല്ലാ ദൗത്യലക്ഷ്യങ്ങളും വളരെ കൃത്യതയോടെ പാലിച്ചതായി ഡിആര്‍ഡിഒ പ്രസ്താവനയില്‍ അറിയിച്ചു.
പിനാക റോക്കറ്റിന്റെ പുതിയ പതിപ്പ് 24,25 തിയതികളിലായി ഒഡിഷയിലെ ചാന്ദിപ്പൂരില്‍നിന്ന് ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചിരുന്നു. 45 കിലോ മീറ്റര്‍ വരെയുള്ള ലക്ഷ്യം തകര്‍ക്കാന്‍ കഴിവുള്ള പിനാക, മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറില്‍നിന്നാണ് പരീക്ഷിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.