Latest News

മോദി – മൂൺ കൂടിക്കാഴ്‌ച ഇന്ന്; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനം ഉണ്ടാകും

വ്യാപാരം, പ്രതിരോധം, സാങ്കേതിക മേഖലകളിലുളള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തും

ന്യൂഡൽഹി: ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുളള കൂടിക്കാഴ്ച ഇന്ന് നടക്കും. വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്താനാവും പ്രധാന ചർച്ച. നിരവധി കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും.

ഭീകരതയ്ക്ക് എതിരെ ഒരുമിച്ച് നീങ്ങാനുള്ള പ്രഖ്യാപനമാണ് ഉണ്ടാവുക. ഉത്തരകൊറിയയും ദക്ഷിണ കൊറിയയും നടത്തിയ ചർച്ചകൾക്ക് ശേഷമുള്ള സ്ഥിതിയും ഇരു നേതാക്കളും വിലയിരുത്തും.

ഊർജ്ജം, ആരോഗ്യം, സൈബർ സുരക്ഷ, ബയോടെക്, സോഫ്റ്റ‌്‌വെയർ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കൊറിയ-ഇന്ത്യ ഫ്യൂച്ചർ വിഷൻ സ്ട്രാറ്റജി ഗ്രൂപ്പ് എന്ന കരാർ ഒപ്പുവയ്ക്കും. കൊറിയൻ രാജ്ഞി ഹിയോ ഹുവാങ് ഒകെയുടെ പ്രതിമ അയോദ്ധ്യയിൽ സ്ഥാപിക്കാനും ഇന്നത്തെ ചർച്ചയിൽ തീരുമാനിച്ചേക്കും.

പ്രതിരോധ – സുരക്ഷ മേഖലകളിലും ഇന്ത്യയും കൊറിയയും ഒപ്പുവയ്ക്കും. കൊറിയയുടെ മൈൻസ്വീപ്പർ വാങ്ങാനുളള കരാറിലാവും ഇരു രാഷ്ട്രങ്ങളും ഒപ്പുവയ്ക്കുക.

2010 ൽ ഒപ്പുവച്ച സിഇപിഎ എന്ന കരാറിന് ശേഷം ഇന്ത്യയും കൊറിയയും തമ്മിലുളള വാണിജ്യ ബന്ധം കൂടുതൽ ശക്തിയാർജ്ജിച്ചിരുന്നു. 2011 ലെ സാമ്പത്തിക വർഷം മാത്രം 70 ശതമാനം വർദ്ധനവാണ് ഉഭയകക്ഷി വ്യാപാരത്തിൽ ഉണ്ടായത്. ചെറുതും വലുതുമായി 603 ഓളം കൊറിയൻ സ്ഥാപനങ്ങളാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ദക്ഷിണ കൊറിയയിൽ 3 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യൻ കമ്പനികളും നടത്തിയിട്ടുണ്ട്.

Web Title: India south korea bilateral talks narendra modi moon jae in set to sign updated accord to boost trade investments

Next Story
മുന്ന ബജ്റംഗി, 40 കൊലയും 400 വെടിയുണ്ടയും; ഉത്തരേന്ത്യ വാണ മറ്റൊരു ഗുണ്ടാ നേതാവിന്റെ കഥ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express