/indian-express-malayalam/media/media_files/uploads/2023/05/ls-PM-Narendra-Modi-on-India-Australia-relations-6-1.jpg)
(നരേന്ദ്ര മോദി ട്വിറ്റർ)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ ആദ്യ ഔദ്യോഗിക യുഎസ് സന്ദർശനത്തിൽ ഇന്ത്യ-യുഎസ് ഫൈറ്റർ ജെറ്റ് എഞ്ചിൻ കരാറിന്റെ ഭാഗമായി രാജ്യത്തിന് കുറഞ്ഞത് 11 "വലിയ നിർമ്മാണ സാങ്കേതികവിദ്യകൾ" ലഭിക്കാൻ സാധ്യതയുള്ളതായി ഉന്നത സർക്കാർ വൃത്തങ്ങൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഒമ്പത് വർഷത്തെ ഭരണത്തിനിടെ ജൂൺ 21 മുതൽ 24 വരെ ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനായി മോദി യുഎസിലേക്ക് പോകും. അതിൽ സ്റ്റേറ്റ് ഡിന്നറും യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിന്റെ അഭിസംബോധനയും ഉൾപ്പെടുന്നു.
നിർണ്ണായക സാങ്കേതിക വിദ്യകൾ കൈമാറ്റം ചെയ്യുന്നതിനുള്ള കരാർ മോദിയുടെ യുഎസ് പര്യടനത്തിൽ അന്തിമമാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2015ൽ 10 വർഷത്തേക്ക് പുതുക്കിയ "ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണത്തിനുള്ള പുതിയ ചട്ടക്കൂട്" അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണവുമായി ഇത് സമന്വയിപ്പിക്കുന്നു. 2016 ൽ, പ്രതിരോധ ബന്ധം ഒരു പ്രധാന പ്രതിരോധ പങ്കാളിത്തമായി MDP), ഇന്ത്യയ്ക്ക് നൽകിയിരിക്കുന്ന പ്രധാന പദവിയായി കണക്കാക്കപ്പെട്ടു.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ (എൽസിഎ) എംകെ1എയുടെ നൂതന പതിപ്പായ ഇന്ത്യയുടെ തദ്ദേശീയമായ തേജസ് എംകെ 2-ന് യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക്കിന്റെ ജിഇ-എഫ്414 ഐഎൻഎസ്6 എഞ്ചിൻ സംബന്ധിച്ച് കരാറിൽ ധാരണയുണ്ടെന്ന് സ്രോതസ്സുകൾ പറയുന്നു.
80 ശതമാനം സാങ്കേതികവിദ്യയും എച്ച്‌എഎല്ലിന് കൈമാറിക്കൊണ്ട് എഞ്ചിൻ ഇന്ത്യയിൽ നിർമ്മിക്കും, എന്ന് വൃത്തങ്ങൾ പറഞ്ഞു.
“മിക്കവാറും, പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ അവർ കരാർ സൂചിപ്പിക്കും,” വൃത്തങ്ങൾ പറഞ്ഞു. കരാറിന് “ഉഭയകക്ഷി പിന്തുണ” സൂചിപ്പിച്ച യുഎസ് കോൺഗ്രസ് പിന്നീട് അത് അംഗീകരിക്കേണ്ടിവരും.
സ്രോതസ്സുകൾ അനുസരിച്ച്, ഡിഇ - എച്ച്എഎൽ ഫൈറ്റർ ജെറ്റ് എഞ്ചിൻ കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്ക് കുറഞ്ഞത് 11 "പ്രധാന നിർമ്മാണ സാങ്കേതികവിദ്യകൾ" ലഭിക്കും. അവ ഇന്ത്യയിൽ ലഭ്യമല്ല. കരാറിന്റെ ഭാഗമായുള്ള ട്രാൻസ്ഫർ ഓഫ് ടെക്നോളജി പ്രോഗ്രാമിൽ ഇവ ഉൾപ്പെടുന്നു, വൃത്തങ്ങൾ പറഞ്ഞു.
ദ്രവിക്കല്‍, ചൂട് എന്നിവയ്ക്കുള്ള പ്രത്യേക കോട്ടിംഗുകൾ, സിംഗിൾ ക്രിസ്റ്റൽ ടർബൈൻ ബ്ലേഡുകൾക്കുള്ള മെഷീനിംഗും കോട്ടിംഗും, നോസൽ ഗൈഡ് വാനുകളുടെയും അവസാന ഭാഗങ്ങളുടെയും മെഷീനിംഗും കോട്ടിംഗും, ബ്ലിസ്ക് മെഷീനിങ് പോലുള്ള സാങ്കേതികവിദ്യകളിൽ ഇതിൽ ഉൾപ്പെടുന്നു.
ഈ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, ഉയർന്ന ത്രസ്റ്റ് എഞ്ചിനുകൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് സാധ്യതമാകുമെന്നും ചില നിർണായക സാങ്കേതിക പോരായ്മകൾ നീക്കാൻ കഴിയുമെന്നും വൃത്തങ്ങൾ പറഞ്ഞു. ഈ സാങ്കേതികവിദ്യകളുടെ കൈമാറ്റം അടുത്ത രണ്ട്-മൂന്ന് വർഷത്തിനുള്ളിൽ സംഭവിക്കുമെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
“കരാർ ഒപ്പുവച്ചാലുടൻ, അവർ എച്ച്എഎല്ലിന് നിർമ്മാണ സാങ്കേതികവിദ്യ കൈമാറുന്നതിൽ പിന്തുണയ്‌ക്കും. എന്നാൽ ജെറ്റ് എഞ്ചിനുകൾ നിർമ്മിക്കുന്നതിനുള്ള ഒരു ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് വർഷമെടുക്കും," വൃത്തങ്ങൾ പറഞ്ഞു.
“അതേസമയം തേജസ് എംകെ-2 യും ഒരേസമയം നിർമ്മിക്കേണ്ടതുണ്ട്. അതും രണ്ടു മുതൽ രണ്ടര വർഷം വരെ എടുക്കും. അതിനാൽ അടുത്ത നാല് വർഷത്തിനുള്ളിൽ ഈ പ്രക്രിയ നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എഞ്ചിനുകൾ നിർമ്മിക്കും, ” വൃത്തങ്ങൾ പറഞ്ഞു.
ഇത്തരമൊരു സാങ്കേതികവിദ്യ മറ്റൊരു രാജ്യത്തേക്ക് യുഎസ് കൈമാറുന്നത് ഇതാദ്യമാണെന്നാണ് വൃത്തങ്ങൾ പറയുന്നത്. മറ്റൊരു രാജ്യവും ഇത്തരത്തിൽ ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യ കൈമാറിയിട്ടില്ല. “അവർ സാങ്കേതികവിദ്യ കൈമാറുമെന്നും അത് എങ്ങനെ ചെയ്യണമെന്ന് വിശദീകരിക്കുമെന്നും അവർ പറയുന്നു,”വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തി പ്രാപിച്ചു. സൈന്യങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട ആശയവിനിമയത്തിനും വിവര കൈമാറ്റത്തിനും നിയമപരമായ ചട്ടക്കൂട് നൽകുന്നതിന് നിരവധി കരാറുകളിൽ ഒപ്പുവച്ചു.
ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (2016); കമ്മ്യൂണിക്കേഷൻസ് കോംപാറ്റിബിലിറ്റി ആൻഡ് സെക്യൂരിറ്റി എഗ്രിമെന്റ് (2018); വ്യാവസായിക സുരക്ഷാ കരാർ (2019); അടിസ്ഥാന വിനിമയ, സഹകരണ ഉടമ്പടി (2020), എന്നിവ അതിൽ ഉൾപ്പെടുന്നു.
പ്രതിരോധ നവീകരണ സഹകരണവുമായി ബന്ധപ്പെട്ട് 2018-ൽ ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് (ഐഡെക്സ്) എന്നൊരു കരാറിലും ഒപ്പു വച്ചിരുന്നു. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം, യുഎസ് ഡിഫൻസ് ഇന്നൊവേഷൻ യൂണിറ്റ് (ഡിഐയു), ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് എന്നിവ തമ്മിലാണ് ഈ മെമ്മോറാണ്ടം ഓഫ് ഇന്റന്റ് ഒപ്പുവച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.