ന്യൂഡെല്‍ഹി: 2050ഓടെ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാഷ്ട്രമാകുമെന്ന് റിപ്പോര്‍ട്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ അവതരിപ്പിക്കുന്നത്. 2050 ഓടെ 300 മില്യണ്‍ മുസ്ലീം ജനതയുടെ വര്‍ധനവുണ്ടാകുമെന്നാണ് പ്യൂ റിസേറച്ച് സെന്ററിന്റെ കണ്ടെത്തല്‍.

നിലവില്‍ ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതല്‍ മുസ്ലീം ഭുരിപക്ഷമുള്ള രാജ്യം. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന മത വിഭാഗമാണ് ഇസ്ലാം. അത്കൊണ്ട് തന്നെ 2050 ല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലീം ഭൂരിപക്ഷമുള്ള ജനതയായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

പ്രധാനമയും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഇസ്ലാം മതത്തിന് വളര്‍ച്ചയുണ്ടാകുന്നത്. മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലിം സമൂഹത്തിലെ കുടുംബങ്ങളിലാണ് കൂടുതല്‍ കുട്ടികളുള്ളത്. മറ്റ് മതസ്ഥരെ അപേക്ഷിച്ച് ഏകദേശം 3.1 എന്ന അനുപാതത്തിലാണ് കുട്ടികളുടെ എണ്ണം. മറ്റ് എല്ലാ മതത്തിനും കൂട്ടി ഇത് 2.3 മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാമതായി മറ്റ് മതസ്ഥരേക്കാള്‍ ഏറ്റവും കൂടുതല്‍ ഇളംപ്രായക്കാരുള്ളത് മുസ്ലിംങ്ങളിലാണ്. ഇതും ഇസ്ലാം മതത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകമാണ്.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന ക്രിസ്തുമതത്തിന് തൊട്ടു പിന്നാലെ ഇസ്ലാം മതമാണ്. ലോകത്ത് പൊതുവെ ഇസ്ലാം ചായ്‌വാണ് നിലനില്‍ക്കുന്നതെന്നും, വിശ്വാസികളുടെ എണ്ണത്തിലും വന്‍ വര്‍ധന ഉണ്ടാകുന്ന പ്രവണതയാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രവണത തുടരുകയാണെങ്കില്‍ ഈ നൂറ്റാണ്ടോടെ ക്രിസ്തുമതത്തെക്കാള്‍ വിശ്വാസികള്‍ ഇസ്ലാം മതത്തിലുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ