ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഡെംചുക്കിൽ അതിർത്തി കടന്നെത്തിയതിനെ തുടർന്ന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ തിരികെ ഏൽപ്പിച്ചു കരസേന വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോർപറൽ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്‌ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.

മെയ് ആദ്യം മുതൽ കിഴക്കൻ ലഡാക്ക് മേഖലയിൽ ഇരുപക്ഷവും കടുത്ത സൈനിക സംഘട്ടനത്തിൽ ഏർപ്പെടുന്നതിടെയായിരുന്നു ഈ സംഭവം. ഇരുവിഭാഗവും 50,000 സൈനികരെ വീതം വിന്യസിച്ചിട്ടുണ്ട്, കൂടാതെ അധിക പീരങ്കികൾ, ടാങ്കുകൾ, വ്യോമ പ്രതിരോധ സ്വത്തുക്കൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.

Read More: ഹാഥ്‌റസ് കൂട്ടബലാത്സംഗം: യുപി പൊലീസ് വാദങ്ങളെ എതിര്‍ത്ത ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി

ചൈനീസ് സൈന്യത്തിന് കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്‌തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. സൈനികനെ ചൈനയിലേക്ക് തിരിച്ചയക്കുമെന്ന് ഇന്നലെ തന്നെ സൈന്യം വ്യക്തമാക്കിയിരുന്നു. ഓക്സിജൻ, ഭക്ഷണം, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഉൾപ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നൽകി.

ഒക്ടോബർ 18ന് വൈകുന്നേരം പ്രദേശവാസികളുടെ അഭ്യർഥന പ്രകാരം കന്നുകാലികളെ വീണ്ടെടുക്കാൻ സഹായിക്കുന്നതിനിടെയാണ് സൈനികനെ കാണാതായതെന്നാണ് ചൈനീസ് സേന പറയുന്നത്. സൈനികനെ കാണാതായ വിവരം അതിർത്തിയിലെ ചൈനീസ് സൈനികർ ഇന്ത്യൻ സേനയെ അറിയിച്ചിരുന്നു. സൈനികനെ ഇന്ത്യ ഉടൻ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി വെസ്റ്റേൺ തിയറ്റർ കമാൻഡ് വക്താവ് സീനിയർ കേണൽ ഷാങ് ഷുയിലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കോർപ്സ് കമാൻഡർമാരുടെ തലത്തിൽ ഏഴ് ഘട്ടങ്ങളായി നടന്ന ചർച്ചകൾ ഇതുവരെ ഫലം കണ്ടിട്ടില്ല. മുതിർന്ന സൈനിക മേധാവികളുടെ എട്ടാം റൌണ്ട് യോഗം ഈ ആഴ്ച നടക്കുമെന്ന് കരുതുന്നു, പക്ഷേ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.

Read in English: India returns Chinese soldier who had strayed across

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook