കോവിഡ് വ്യാപനം: രാജ്യത്തെ ചരിത്ര സ്മാരകങ്ങൾ അടച്ചിടും

കേന്ദ്രസർക്കാരിന് പരിപാലന ചുമതലയുള്ള ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമാണ് അടച്ചിട്ടത്

Shashi Tharoor, Farmers protests, Farmers, Mrinal Pandey, Zafar Agha, Rajdeep Sardesai, Farm laws, Republic day violence, FIR against shashi Tharoor, India news, Indian Express, കർഷക സമരം, രാജ്ദീപ് സർദേശായ്, ശശി തരൂർ, എഡിറ്റേഴ്സ് ഗിൽഡ്, ie malayalam

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ചരിത്ര സ്മാരകങ്ങൾ അടച്ചിടുമെന്ന് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ അറിയിച്ചു. കേന്ദ്രസർക്കാരിന് പരിപാലന ചുമതലയുള്ള ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളുമാണ് അടച്ചിട്ടത്. മേയ് 15 വരെയോ ഇനിയൊരുത്തരവുണ്ടാവുന്നത് വരെയോ സ്മാരകങ്ങൾ അടഞ്ഞുതന്നെയിരിക്കുമെന്ന് ആർക്കിയോളജിക്കൽ സർവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം കോവിഡ് വ്യാപനത്തെത്തുടർന്ന് ന്യൂഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യു പ്രഖ്യാപിച്ചു. പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ലെഫ്റ്റനന്റ് ഗവര്‍ണറും ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും. അവശ്യസേവനങ്ങള്‍ക്ക് വിലക്കില്ല.

മാളുകള്‍, ചന്തകള്‍, ജിംനേഷ്യം,ഓഡിറ്റോറിയം എന്നിവ അടച്ചിടും. എന്നാല്‍ സിനിമ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. 30 ശതമാനം ആളുകള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹോം ഡെലിവറി അനുവദിക്കും. അടുത്ത ആഴ്ചകളിലായി നിശ്ചയിച്ചിരിക്കുന്ന വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1038 മരണവും 2,00,739 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതാദ്യമായാണ് രണ്ട് ലക്ഷം കടക്കുന്നത്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. ബുധനാഴ്ച മാത്രം 60,000ത്തിന് മുകളിൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്. ഇതുവരെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്. ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

Read More: സംസ്ഥാനത്ത് മെഗാ വാക്സിനേഷൻ മുടങ്ങും; കോവിഷീൽഡ് വാക്സിന് ക്ഷാമം

അതേസമയം, രാജ്യത്ത് വാക്‌സിന്‍ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കും. വാക്‌സിന്‍ ഇറക്കുമതി ഊര്‍ജിതമാക്കി പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണിത്. നിലവില്‍ വാക്‌സിനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്.

കേരളത്തിലും വാക്സിൻ ക്ഷാമം തുടരുകയാണ്. കോവിഷീല്‍ഡ് വാക്സിന് എറണാകുളം ഉള്‍പ്പടെയുള്ള ജില്ലകളില്‍ ക്ഷാമം നേരിടുകയാണ്. ഇതോടെ സംസ്ഥാനത്ത് പല ജില്ലകളിലേയും മെഗാ വാക്സിനേഷന്‍ മുടങ്ങും.

കഴിഞ്ഞ ദിവസം രണ്ട് ലക്ഷം വാക്സിന്‍ എത്തിയെങ്കിലും തുടര്‍ലഭ്യതയുടെ കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ മെഗാ വാക്സിനേഷന് ഉപയോഗിക്കില്ല. ഇതോടെ കോവിഷീല്‍ഡ് രണ്ടാം ഡോഡ് കുത്തിവയ്‌പ് എടുക്കാനും സാധിക്കില്ല. ഇന്ന് വൈകീട്ടോടെ വാക്സിന്‍ എത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വാക്സിനെത്തിയാല്‍ നാളെ തന്നെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കും.

വാക്സിനേഷന്‍ ദ്രുതഗതിയിലാക്കി വ്യാപനതോത് കുറക്കുയ്ക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ചൊവ്വാഴ്ച രണ്ടരലക്ഷത്തിലധികം പേര്‍ക്കാണ് വാക്സിനേഷന്‍ നടത്തിയത്. എന്നാല്‍ വാക്സിന്‍ ക്ഷാമം നേരിട്ടതോടെ ബുധാഴ്ച അത് ഒന്നരലക്ഷമായി ചുരുങ്ങി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports record high of over 2 lakh fresh covid 19 cases 1038 deaths in 24 hours

Next Story
സ്പുട്നിക് വാക്സിൻ ഇറക്കുമതി ഉടൻ; വില സംബന്ധിച്ച് ചർച്ച തുടരുന്നുcovid, vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com