scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

രാജ്യത്ത് പുതിയ 2.68 ലക്ഷം കോവിഡ് കേസുകൾ; ഒമിക്രോൺ ബാധിതരുടെ എണ്ണം 6,041 ആയി

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,684 പേർ രോഗമുക്തി നേടി

Omicron, Omicron Kerala, Covid vaccination for children kerala, Covid vaccination for 15-18 age group kerala, www.cowin.gov.in, cowin.gov.in, cowin, Covid Vaccine, Covid Vaccine Registration, Vaccine, Vaccine Registration, Vaccine Registration for Children, 15-18 Years Vaccine, കോവിഡ് വാക്സിനേഷൻ, വാക്സിൻ, കോവിഡ്, Malayalam News, Kerala News, latest news, news in malayalam, indian express malayalam IE Malayalam

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി നിരക്ക് 14.7 ശതമാനത്തിൽനിന്നും 16.66% ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,684 പേർ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 14,17,820 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേർ കോവിഡ് ബാധിച്ച് മരിച്ചു. അതിനിടെ, ഒമിക്രോൺ ബാധിതരുടെ എണ്ണം 6.041 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 156.02 കോടി ഡോസ് വാക്സിനുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.

മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ഇന്നലെ ഇവിടെ 43,211 പുതിയ കോവിഡ് കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഇന്നലെ മാത്രം 24,383 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Read More: പരിവർത്തനം ചെയ്യപ്പെട്ട ഒമിക്രോൺ വകഭേദം; ലഘുവായ ലക്ഷണങ്ങളെങ്കിലും അപകടകരമോ?

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports over 2 68 lakh fresh covid cases