ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറനിടെ 8,582 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം 8,000 കടക്കുന്നത്.
4,435 പേരാണ് രോഗമുക്തി നേടിയത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ അരലക്ഷത്തിലേക്ക് അടുക്കുകയാണ്. 44,513 സജീവ കേസുകളാണ് രാജ്യത്തുള്ളത്. നാല് മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് രൂക്ഷമായി തുടരുന്നത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. ഇരുസംസ്ഥാനങ്ങളിലും പതിനാലായിരത്തിന് മുകളിലാണ് സജീവ കേസുകള്‍. രണ്ടിടങ്ങളിലും രോഗ വ്യാപന നിരക്കും ഉയരുന്നത് ആശങ്കയാണ്.
Also Read: പ്രതിഷേധം തുടരാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രിക്ക് മലപ്പുറത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്