scorecardresearch

രാജ്യത്ത് 8,488 പേര്‍ക്ക് കോവിഡ്, 249 മരണം; 1.18 ലക്ഷം സജീവ കേസുകള്‍

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 32.99 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12,510 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.31 ശതമാനമായി ഉയര്‍ന്നു. 2020 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.18 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 534 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയും കുറയുന്നത്.

അതേസമയം, ആശ്വാസമായി കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു. ഇന്നലെ 249 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,65,911 ആയി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 32.99 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 116.87 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ദത്ത് വിവാദം: കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടപടികള്‍ ഇന്നുണ്ടായേക്കും

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 8488 covid cases and 249 deaths