ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,584 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഏഴായിരത്തിന് മുകളിലെത്തുന്നത്. പ്രതിവാര ശരാശരി 5,000 കടന്നു.
3,791 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 24 മരണമാണ് മഹാമാരി മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും കുതിക്കുകയാണ്. 36,267 സജീവ കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്.
രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. 11,263 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന കേസുകള്‍ രണ്ടായിരത്തിന് മുകളിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നുണ്ട്.
കേസുകള്‍ വര്‍ധിക്കുന്ന മറ്റൊരു സംസ്ഥാനം മഹാരാഷ്ട്രയാണ്. പതിനായിരത്തിനടുത്ത് സജീവക കേസുകള്‍ നിലവില്‍ മഹാരാഷ്ട്രയിലുണ്ട്. കര്‍ണാടക, ഡല്‍ഹി, തമിഴ്നാട് എന്നിവിടങ്ങളിലും രോഗബാധിതരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Also Read: സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവിടും