scorecardresearch
Latest News

രാജ്യത്ത് 67,597 പേര്‍ക്ക് കോവിഡ്; രോഗവ്യാപനത്തില്‍ ശമനം; മരണസംഖ്യ ഉയരുന്നു

വിവിധ സംസ്ഥാനങ്ങളിലായി 10.20 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

രാജ്യത്ത് 67,597 പേര്‍ക്ക് കോവിഡ്; രോഗവ്യാപനത്തില്‍ ശമനം; മരണസംഖ്യ ഉയരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,597 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ അഞ്ചായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 10.20 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1.72 ലക്ഷം പേര്‍ പുതുതായി രോഗമുക്തി നേടി. 1,217 മരണമാണ് ഇന്നലെ കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചത്. ഇതോടെ ആകെ മരണസംഖ്യ 5,05,279 ആയി ഉയര്‍ന്നു.

രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്ന കേരളത്തില്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം 29,471 ആണ്. 50 ശതമാനത്തിനടുത്ത് നിന്ന ടിപിആര്‍ 30.08 ലേക്ക് ചുരുങ്ങിയതും ആശ്വാസമാണ്.

കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍. രോഗവ്യാപനം അതിവേഗത്തില്‍ വര്‍ധിച്ചിരുന്ന മിസോറാം, ആന്ധാ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കോവിഡിന്റെ ശമനം പ്രകടമാണ്.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 53.61 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 170.87 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Also Read: പ്രതീക്ഷയുടെ മണിക്കൂറുകള്‍; ബാബുവുമായി രക്ഷാപ്രവര്‍ത്തകന്‍ മലമുകളിലേക്ക്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 67597 covid cases and 1217 deaths