ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 6,594 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി 8000 കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഈ കുറവ്. ഇതോടെ സജീവ രോഗികളുടെ എണ്ണം അരലക്ഷം കടന്നു. 50,548 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ 4,035 പേർ രോഗമുക്‌തി നേടി. നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.32 ശതമാനവുമാണ്. ഇന്നലെ നാല് മാസത്തിന് ശേഷം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തിന് മുകളിലെത്തിയിരുന്നു.
കേരളത്തിൽ ഇന്നലെ 1589 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധനകൾ കുറഞ്ഞതാണ് രോഗ സ്ഥിരീകരിച്ചവരുടെ എണ്ണം കുറയാൻ കാരണം. കഴിഞ്ഞ ഒരാഴ്ചയായി 2000ന് മുകളിൽ ആയിരുന്നു കോവിഡ് ബാധിതരുടെ എണ്ണം.
ഏഴ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13ന് മുകളിൽ ആണ്.
Also Read: നാഷണൽ ഹെറാൾഡ് കേസ്: രാഹുൽ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും