സജീവ കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് 46,759 പേര്‍ക്ക് കോവിഡ്, 509 മരണം

വിവധ സംസ്ഥാനങ്ങളിലായി 3.59 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

Covid, Lockdown, Vaccine
നവി മുംബൈയില്‍ വാക്സിന്‍ സ്വീകരിക്കാന്‍ കാത്തിരിക്കുന്നവര്‍. എക്സ്പ്രസ് ഫൊട്ടോ: അമിത് ചക്രവര്‍ത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. 31,274 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.56 ശതമാനമായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 3.59 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗവ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ വെള്ളിയാഴ്ചയും കേസുകള്‍ 30,000 കടന്നു. എട്ട് ജില്ലകളിലാണ് രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചത്.

രാജ്യത്ത് ഇന്നലെ 509 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 4.37 ലക്ഷമായി ഉയര്‍ന്നു. കേരളത്തിലും മഹാരാഷ്ട്രയിലുമായി 349 മരണമാണ് കോവിഡ് മൂലം സംഭവിച്ചത്. മഹാരാഷ്ട്രയിലെ കോവിഡ് മരണങ്ങള്‍ 1.36 ലക്ഷമായി.

അതേസമയം, രാജ്യത്ത് ആദ്യമായി ഒരു ദിവസം ഒരു കോടിയിലധികം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തു. ഇതുവരെ 62.29 കോടി വാക്സിനാണ് നല്‍കിയിട്ടുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ഒരു ദിവസം നൽകിയത് ഒരു കോടി ഡോസ്; രാജ്യത്ത് ആകെ വാക്സിൻ സ്വീകരിച്ചവർ 62 കോടിയിലധികം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 46759 covid cases and 509 deaths

Next Story
കാബൂള്‍ സ്ഫോടനത്തില്‍ തിരിച്ചടിച്ച് അമേരിക്ക; അഫ്ഗാന്‍ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം
The moderation of comments is automated and not cleared manually by malayalam.indianexpress.com