scorecardresearch

രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ അരലക്ഷത്തില്‍ താഴെ; കൂടുതല്‍ രോഗികള്‍ കേരളത്തില്‍

വിവിധ സംസ്ഥാനങ്ങളിലായി 5.37 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

Covid, Covid Death, Omicron

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് ശമനം, പുതിയ കേസുകള്‍ അരലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,877 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ മൂന്നായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 5.37 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1.17 ലക്ഷം അസുഖബാധിതര്‍ രോഗമുക്തി നേടി. 684 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിന മരണം ആയിരത്തിന് മുകളിലെത്തിയിരുന്നു. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 5,08,665 ആയി.

രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തില്‍ രോഗശമനമുണ്ട്. നിലവില്‍ ഏറ്റവും അധിക സജീവ കേസുകള്‍ സംസ്ഥാനത്താണ്, 1.81 ലക്ഷം. രോഗികളുടെ എണ്ണം ഉയര്‍ന്ന് നിന്നിരുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ ഒരു ലക്ഷത്തില്‍ താഴെയെത്തി.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 49.16 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 172.81 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Also Read: സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളില്‍ മൂന്ന് മരണം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 44877 covid cases and 684 deaths

Best of Express