Latest News

ഒരു ദിവസം നൽകിയത് ഒരു കോടി ഡോസ്; രാജ്യത്ത് ആകെ വാക്സിൻ സ്വീകരിച്ചവർ 62 കോടിയിലധികം

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 79.48 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Covid, Vaccine, Covid Death

ന്യൂഡല്‍ഹി: രാജ്യവ്യാപകമായ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ വെള്ളിയാഴ്ച ഒരു കോടിയിലധികം ഡോസുകൾ നൽകിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ ദിനമാണ് ഇതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതിന് പുറമെ രാജ്യത്ത് ഇതുവരെയുള്ള വാക്സിൻ നൽകിയവരുടെ എണ്ണം 62 കോടി പിന്നിട്ടതായും മന്ത്രാലയം വ്യക്തമാക്കി. 62,09,43,580 പേർക്കാണ് രാജ്യത്ത് ഇതുവരെ വാക്സിൻ നൽകിയത്.

വെള്ളിയാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 44,658 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 32,988 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.60 ശതമാനമായി.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.44 ലക്ഷമായി ഉയര്‍ന്നു. രോഗവ്യാപനം കേരളത്തില്‍ തീവ്രമായി തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളുടെ എണ്ണം മുപ്പതിനായിരം കടന്നു.

496 മരണമാണ് രാജ്യത്ത് കോവിഡ് മൂലം ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 4.36 ലക്ഷമായി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കോവിഡ് മരണങ്ങള്‍ കൂടുതല്‍. രണ്ട് സംസ്ഥാനങ്ങളിലുമായി വ്യാഴാഴ്ച 321 മരണങ്ങളാണ് രേഖപ്പെടുത്തിയത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 79.48 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 61.22 കോടി പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. രാജ്യത്ത് 18 വയസിന് മുകളിലുള്ള 50 ശതമാനം ആളുകള്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Also Read: രോഗവ്യാപനം തടയാന്‍ കൂടുതല്‍ ശ്രമങ്ങള്‍ ആവശ്യം; കേരളത്തിന് നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 44658 covid cases and 496 deaths

Next Story
കാബൂള്‍ ഇരട്ട സ്ഫോടനം: മരണം 100 കടന്നു; ഉത്തരവാദികളെ വേട്ടയാടുമെന്ന് ബൈഡന്‍Joe Biden, ISIS, Afghanistan
The moderation of comments is automated and not cleared manually by malayalam.indianexpress.com