Latest News

കോവിഡ്: രാജ്യത്ത് 42,766 പുതിയ കേസുകള്‍; 308 മരണം

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 4.10 ലക്ഷമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 38,091 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രോഗബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.42 ശതമാനമായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 4.10 ലക്ഷമായി ഉയര്‍ന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തില്‍ രണ്ടര ലക്ഷത്തിലധികം സജീവ കേസുകളാണുള്ളത്. എന്നാല്‍ സംസ്ഥാനത്തിന് ആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

308 മരണമാണ് മഹാമാരി മൂലം രാജ്യത്ത് ശനിയാഴ്ച സംഭവിച്ചത്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 71.61 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 68 കോടിയിലധികം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയിട്ടുള്ളത്.

Also Read: കോഴിക്കോട്ട് ചികിത്സയില്‍ കഴിഞ്ഞ പന്ത്രണ്ടുകാരന്‍ മരിച്ചു; നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 42766 covid cases 308 deaths

Next Story
ബംഗാളില്‍ ഒരു എംഎല്‍എ കൂടി തൃണമൂലില്‍; ബിജെപി വിടുന്ന നാലാമത്തെയാള്‍Soumen Roy rejoins TMC, West Bengal TMC, West Bengal BJ, West Bengal assembly polls, Biswajit Das, Tanmoy Ghosh, Mukul Roy, Mamata Banerjee, bjp indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express