Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 386 കോവിഡ്-19 കേസുകൾ

ഇന്ത്യയിൽ ഇതുവരെ 1637 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേർ മരണപ്പെടുകയും ചെയ്തു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 386 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്ത ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ദിവസമാണ് കടന്നുപോകുന്നതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ ഇതുവരെ 1637 പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേർ മരണപ്പെടുകയും ചെയ്തു.

ഡൽഹി പശ്ചിമ നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത് മസ്‌ജിദിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ് പുതിയ പോസിറ്റീവ് കേസുകളിൽ ഭൂരിഭാഗവും. ഇന്ന് മാത്രം ആന്ധ്രപ്രദേശിൽ നിന്ന് നിസാമുദ്ദീനിലെ തബ്‌ലീഗ് പ്രാർത്ഥന ചടങ്ങിൽ പങ്കെടുത്ത 43 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അസമിൽ നിന്നും പ്രാർത്ഥന ചടങ്ങിന്റെ ഭാഗമായ നാല് പേർക്കും പുതുച്ചേരിയിൽ നിന്നുള്ള രണ്ടുപേരുടെയും പരിശോധന ഫലം പോസിറ്റീവാണ്.

Also Read: ലോക്ക് ഡൗണ്‍: വടക്ക് കര്‍ണാടകത്തിന്റെ ക്രൂരത; തെക്ക് തമിഴരായ രോഗികളെ കടത്തിവിട്ട് കേരളത്തിന്റെ മനുഷ്യത്വം

ഇന്നലെ തമിഴ്‌നാട്ടിൽ മർകസ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ 50 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശങ്ക വർധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി ആയിരങ്ങളാണ് മർകസ് നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച അഞ്ച് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തിരുന്നതായി തെലങ്കാന സർക്കാർ വ്യക്തമാക്കി. ഡൽഹിയിലെ മർകസ് സമ്മേളനത്തിൽ നാലായിരത്തിലേറെ പേർ പങ്കെടുത്തിരുന്നു.

ഡൽഹിയിലെ സർക്കാർ ആശുപത്രിയിലെ മൂന്നു ഡോക്ടർമാർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇന്നലെയാണ് സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിലെ പീഡിയാട്രിക്സ് ഡിപ്പാർട്മെന്റിലെ 32 വയസുളള ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചത്. സാഫ്ദർജങ് ആശുപത്രിയിലെ ബയോകെമിസ്ട്രി ഡിപ്പാർട്മെന്റിലെ ഡോക്ടറായ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മാർച്ച് 26 നാണ് വൈറസ് സ്ഥിരീകരിച്ചത്.

രാജ്യത്താകമാനം ഇതുവരെ 47,951 കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായും ഇന്നലെ മുതൽ സ്വകാര്യ ലാബുകളിൽ 816 ടെസ്റ്റുകൾ നടത്തിയതായും ഐസിഎംആറിന്റെ ഡോ. ആർ. ഗംഗാഖേദ്കർ പറഞ്ഞു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. കേരളത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 234 ആയി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 386 covid 19 cases in last 24 hrs biggest single day jump

Next Story
രാമായണം കാണുന്നവരും, അതിജീവനത്തിനായി പൊരുതുന്നവരും; രണ്ടുതരം ഇന്ത്യക്കാർkapil sibal, കപിൽ സിബൽ, congress, കോൺഗ്രസ്, Sachin Pilot, സച്ചിൻ പൈലറ്റ്, Ashok Gehlot, അശോക് ഗെഹ്‌ലോട്ട്, Rajastan Political Crisis, രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി, IE Malayalam, ഐഇ​മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express