scorecardresearch

രാജ്യത്ത് 37,875 പുതിയ കോവിഡ് കേസുകൾ; 369 മരണം

കേരളത്തിലാണ് കോവിഡ് കേസുകൾ കൂടുതൽ. കേരളത്തിൽ ഇന്നലെ 25,772 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,875 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 369 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 3.3 കോടിയായി ഉയർന്നു. മരണസംഖ്യ 4.41 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,114 പേർ കോവിഡ് മുക്തരായി. നിലവിൽ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3.91 ലക്ഷമാണ്.

കേരളത്തിലാണ് കോവിഡ് കേസുകൾ കൂടുതൽ. കേരളത്തിൽ ഇന്നലെ 25,772 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 189 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 78,47,625പേർക്ക് കോവിഡ് വാക്സിൻ നൽകി. ഇതുവരെ 70 കോടിയിലധികം ഡോസ് വാക്സിനുകൾ രാജ്യത്തുടനീളം നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 10 കോടി 13 ദിവസം കൊണ്ടാണ് നൽകിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മനുഷ്ക് മാണ്ഡവ്യ അറിയിച്ചു.

Read More: നിപ: വീണ്ടും ആശ്വാസം; ഇന്നലെ പരിശോധിച്ച 20 സാമ്പിളുകൾ കൂടി നെഗറ്റീവ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 35875 new covid 19 cases