രാജ്യത്ത് 35,662 പുതിയ കോവിഡ് കേസുകള്‍; 3.40 ലക്ഷം പേര്‍ ചികിത്സയില്‍

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 2.5 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

Covid-19, coronavirus, covid R-value, covid R-value kerala, India Covid-19 cases, Kerala Covid cases, Covid cases Kerala today, Kerala north east Covid-19, COVID india latest news, indian express malayalam, ie malayalam

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 33,798 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.40 ലക്ഷമായി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും അധികം കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. വെള്ളിയാഴ്ച സംസ്ഥാനത്ത് 23,262 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 131 പേര്‍ക്കാണ് മഹാമാരി മൂലം ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ ഇന്നലെ 3,586 കേസുകളും 67 മരണവും സ്ഥിരീകരിച്ചു.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 2.5 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രാജ്യത്ത് ഇതുവരെ ആകെ 78 കോടിയിലധികം പേര്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞു.

Also Read: കോവിഡ് അവലോകന യോഗം ഇന്ന്; ഇളവുകള്‍ക്ക് സാധ്യത

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 35662 covid cases today

Next Story
പെട്രോളിയം ഉൽപന്നങ്ങൾ ജിഎസ്‌ടിയിലേക്കില്ല; ഓൺലൈൻ ഭക്ഷണ വിതരണത്തിന് നികുതി ഈടാക്കും; ജീവൻ രക്ഷാ മരുന്നുകൾക്ക് ഇളവ്Nirmala Sitharaman, ie malayalam, GST, GST Council, Finance Minister Nirmala Seetharaman, Kerala Government, Petrol Price, പെട്രോള്‍ നിരക്ക്, Diesel Price, ഡീസല്‍ നിരക്ക്, Oil Price, ഇന്ധന വില,Petrol Price in Kerala, Diesel Price in Kerala, Petrol Price News, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X