scorecardresearch

Latest News

കോവിഡ്: രാജ്യത്ത് 3,545 പുതിയ കേസുകള്‍; 27 മരണം

ഡല്‍ഹിയില്‍ തന്നെയാണ് രോഗവ്യാപനം കൂടുതല്‍

Covid19, Coronavirus, Omicro, Covaxin, Covaxin booster, Delta, Bharat Biotech, Covid vaccine efficacy booster shot, Omicron Covaxin booster, Omicron news, malayalam news, news in malayalam, latest malayalam news, latest covid news, Indiane express malayalam, ie malayalam

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിലെ വര്‍ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,545 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം പ്രതിദിന കേസുകള്‍ 3,275 ആയിരുന്നു. ഇതോടെ വിവധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 19,688 ലെത്തി.

എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് ആശ്വാസകരമാണ്. 3,549 പേരാണ് മഹാമാരിയില്‍ നിന്ന് മുക്തി നേടിയത്. 27 മരണവും ഇന്നലെ കോവിഡ് മൂലം സംഭവിച്ചു. ഇതുവരെ 5.24 ലക്ഷം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

ഡല്‍ഹിയില്‍ തന്നെയാണ് രോഗവ്യാപനം കൂടുതല്‍. 5,746 പേരാണ് രാജ്യതലസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. കേരളം (2,888), ഹരിയാന (2,535), കര്‍ണാടക (1,854), ഉത്തര്‍ പ്രദേശ് (1,742), മഹാരാഷ്ട്ര (1,109) എന്നിവിടങ്ങളാണ് രോഗികള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

Also Read: 2020-21 വർഷങ്ങളിൽ ഇന്ത്യയിൽ 47 ലക്ഷം കോവിഡ് മരണങ്ങളെന്ന് ലോകാരോഗ്യ സംഘടന; റിപ്പോർട്ട് തള്ളി കേന്ദ്ര സർക്കാർ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 3545 covid cases and 27 deaths today

Best of Express