Latest News

സജീവ കേസുകള്‍ കുറയുന്നു; രാജ്യത്ത് 34,457 പേര്‍ക്ക് കോവിഡ്, 375 മരണം

വിവിധ സംസ്ഥാനങ്ങളിലായി 3.61 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

Covid 19, covid vaccine

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,457 പേര്‍ക്ക് കോവിഡ് ബാധിച്ചു. 36,347 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി 3.61 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 151 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. ഇതില്‍ 1.71 ലക്ഷം സജീവ കേസുകളുള്ള കേരളത്തില്‍ രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്.

375 മരണമാണ് ഇന്നലെ രാജ്യത്ത് കോവിഡ് മൂലം സംഭവിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4.33 ലക്ഷമാണ്. മഹാരാഷ്ട്രയിലാണ് വെള്ളിയാഴ്ച കൂടുതല്‍ പേര്‍ (105) മാഹാമാരി ബാധിച്ച് മരിച്ചത്. കേരളത്തില്‍ 99 മരണവും രേഖപ്പെടുത്തി.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 36.36 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ആകെ നല്‍കിയ ഡോസുകളുടെ എണ്ണം 57 കോടി കവിഞ്ഞു.

Also Read: സംസ്ഥാനത്ത് ഇന്ന് ബാറുകളും ബെവ്കൊ ഔട്ട്ലറ്റുകളും തുറക്കില്ല

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 34457 covid cases and 375 deaths

The moderation of comments is automated and not cleared manually by malayalam.indianexpress.com