Latest News

രാജ്യത്ത് 34,403 പുതിയ കോവിഡ് കേസുകള്‍; 3.39 ലക്ഷം പേര്‍ ചികിത്സയില്‍

രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 84 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെയാണ്

Child, Covid,

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,403 പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 37, 950 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.65 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 3.39 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

രോഗവ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ തന്നെയാണ് കൂടുതല്‍ കേസുകള്‍. ഇന്നലെ സംസ്ഥാനത്ത് 22,182 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 1.86 ലക്ഷം സജീവ കേസുകളാണ് കേരളത്തില്‍ നിലവിലുള്ളത്.

രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 84 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെയാണ്. പ്രതിദിനം രോഗവ്യാപന നിരക്ക് 2.25 ശതമാനമാണ്. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 77.24 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: അഞ്ച് വയസ്സുകാരൻ പനി ബാധിച്ച് മരിച്ച സംഭവം; നിപ പരിശോധനാ ഫലം നെഗറ്റീവ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 34403 covid cases today

Next Story
പ്ലസ് വണ്‍ പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളിSupreme Court
The moderation of comments is automated and not cleared manually by malayalam.indianexpress.com