scorecardresearch
Latest News

രാജ്യത്ത് 34,113 കോവിഡ് കേസുകള്‍; 4.78 ലക്ഷം പേര്‍ ചികിത്സയില്‍

വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 11 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

രാജ്യത്ത് 34,113 കോവിഡ് കേസുകള്‍; 4.78 ലക്ഷം പേര്‍ ചികിത്സയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. 10 ശതമാനത്തിന് മുകളിലെത്തിയ ടിപിആര്‍ 3.19 ആയി കുറഞ്ഞു. പ്രതിവാര രോഗവ്യാപന നിരക്ക് 3.99 ശതമാനമാണ്.

വിവിധ സംസ്ഥാനങ്ങളിലായി 4.78 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 91,930 അസുഖബാധിതര്‍ രോഗമുക്തി നേടി. 346 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിന മരണം ആയിരത്തിന് മുകളിലെത്തിയിരുന്നു. ഇതോടെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവര്‍ 5,09,011 ആയി.

രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തില്‍ രോഗശമനമുണ്ട്. നിലവില്‍ ഏറ്റവും അധിക സജീവ കേസുകള്‍ സംസ്ഥാനത്ത് തന്നെയാണ്. എങ്കിലും കൂടുതല്‍ ഇളവുകളിലേക്ക് സംസ്ഥാനം കടന്നു. ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. കേസുകള്‍ ഉയര്‍ന്ന നിന്ന് മറ്റ് സംസ്ഥാനങ്ങളിലും കോവിഡിന്റെ തീവ്രത കുറഞ്ഞു.

അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 11 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 172.95 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

Also Read: Election 2022: ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് അന്തിമവിധി; യുപിയില്‍ രണ്ടാം ഘട്ടം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 34113 covid cases and 346 deaths today