scorecardresearch

Latest News

കോവിഡ്: രാജ്യത്ത് പുതിയ കേസുകളില്‍ നേരിയ വര്‍ധന; 3,377 പേര്‍ക്ക് രോഗം

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,801 ആയി ഉയര്‍ന്നു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ കോവിഡ് കേസുകളില്‍ നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,377 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 17,801 ആയി ഉയര്‍ന്നു.

2,496 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. കോവിഡ് മൂലം 60 മരണമാണ് ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതുവരെ 5.23 ലക്ഷം പേര്‍ക്ക് മഹാമാരി ബാധിച്ച് ജിവന്‍ നഷ്ടമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും (ടിപിആര്‍) ഉയര്‍ന്നു. 0.71 ശതമാനമാണ് രോഗ വ്യാപന നിരക്ക്. ഇന്നലെ ടിപിആര്‍ 0.66 ശതമാനം മാത്രമായിരുന്നു. രോഗവ്യാപനം കൂടിയതോടെ പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു.

ഡല്‍ഹിയിലാണ് കേസുകള്‍ ഉയരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 5,000 കടന്നു. കേരള (2,770), ഹരിയാന (2,238), കര്‍ണാടക (1,751), ഉത്തര്‍ പ്രദേശ് (1,394) എന്നിവയാണ് രോഗബാധിതര്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

Also Read: Russia-Ukraine War News: യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ സന്ദര്‍ശനത്തിനിടെ കീവില്‍ മിസൈല്‍ ആക്രമണം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 3377 covid cases today slightly higher than yesterday

Best of Express