scorecardresearch
Latest News

കോവിഡ്: സജീവ കേസുകൾ 17,000 ന് അടുത്ത്; 3,303 പുതിയ രോഗികൾ

ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളാണ് ഇന്ന് കൂടിയത്

കോവിഡ്: സജീവ കേസുകൾ 17,000 ന് അടുത്ത്; 3,303 പുതിയ രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,303 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2,563 പേരാണ് രോഗമുക്തി നേടിയത്. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളാണ് ഇന്ന് കൂടിയത്. നിലവിൽ 16,980 സജീവ കേസുകളാണ് ഉള്ളത്.

ഇന്നലെ 39 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,23,693 ആയി. നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവുമാണ്.

അതേസമയം, കേരളത്തിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും മാസ്ക് നിർബന്ധമായും ധരിക്കണമെന്നാണ് നിർദേശം. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. 500 രൂപയാണ് പിഴ. ദുരന്തനിവാരണ നിയമപ്രകാരമാണ് ഉത്തരവ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസ് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഡൽഹി, പഞ്ചാബ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് വെല്ലുവിളി പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ കേസുകളുടെ വർധനവ് സൂചിപ്പിക്കുന്നത് രാജ്യം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാൽ യൂറോപ്യൻ രാജ്യങ്ങളിൽ കേസുകൾ വർധിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: രണ്ടാം ഡോസ് വാക്സിനും കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള ആറ് മാസമാക്കി കുറച്ചേക്കും

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 3303 fresh cases active cases at 16980