ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 പേര്‍ക്കാണ് രോഗം ബാധിച്ചത്. 29 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകള്‍ 3,451 മാത്രമായിരുന്നു. 3,410 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ സജീവ രോഗികളുടെ എണ്ണം 20,403 ആയി.
നിലവിൽ 0.95 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 0.82 ആണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.
കേസുകളുടെ എണ്ണത്തിൽ ഡൽഹി തന്നെയാണ് മുൻപിൽ. 1,656 കേസുകളാണ് ഇന്നലെ രാജ്യതലസ്ഥാനത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തതിനേക്കാൾ 21 ശതമാനം കേസുകളുടെ വർധനവാണ് റിപ്പോർട്ട് ചെയ്തത്. 5.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
അതിനിടെ, കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എൻഐഡി) 24 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച മാത്രം 16 പേരാണ് പോസിറ്റീവായത്.രോഗ്യവ്യപനത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസിനുള്ളിലെ കൂടിച്ചേരലുകൾ നിയന്ത്രിച്ചതായും പരിശോധനകൾ തുടരുകയാണെന്നും അഹമ്മദാബാദ് മുൻസിപ്പൽ അധികൃതർ പറഞ്ഞു.