രാജ്യത്ത് 30,948 പേര്‍ക്ക് കോവിഡ്; 403 മരണം

വിവിധ സംസ്ഥാനങ്ങളിലായി 3.53 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

Covid, Vaccine, Covid Death

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38, 4887 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി വര്‍ധിച്ചു.

വിവിധ സംസ്ഥാനങ്ങളിലായി 3.53 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 1.78 ലക്ഷം രോഗബാധിതരും കേരളത്തിലാണ്. സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് 87 ദിവസത്തിന് ശേഷം 17 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തി.

403 മരണമാണ് രാജ്യത്ത് ഇന്നലെ കോവിഡ് മൂലം സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 4.34 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്, 1.35 ലക്ഷം.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 52 ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ നല്‍കിയ വാക്സിന്റെ എണ്ണം 58.14 കോടിയാണ്.

Also Read: രോഗവ്യാപന നിരക്ക് വര്‍ധിക്കുന്നു; ഇന്ന് വാരാന്ത്യ ലോക്ക്ഡൗണ്‍ ഇല്ല

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 30948 covid cases and 403 deaths

Next Story
അഫ്ഗാൻ രക്ഷാദൗത്യം തുടരുന്നു; 107 ഇന്ത്യക്കാരെ കൂടി തിരികെ എത്തിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express