scorecardresearch
Latest News

സജീവ കേസുകള്‍ കുറയുന്നു; രാജ്യത്ത് 30,773 പേര്‍ക്ക് കോവിഡ്, 309 മരണം

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 85 ലക്ഷം വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്

Bihar, Lockdown, Covid

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38,945 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.68 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 3.32 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

309 മരണങ്ങള്‍ ശനിയാഴ്ച കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചു. കേരളത്തിലാണ് ഏറ്റവും അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 143 പേര്‍ക്ക് ഇന്നലെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായി. രാജ്യത്തെ ആകെ മരണ സംഖ്യ 4.44 ലക്ഷമായി വര്‍ധിക്കുകയും ചെയ്തു.

കഴിഞ്ഞ 86 ദിവസമായി രാജ്യത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) മൂന്ന് ശതമാനത്തില്‍ താഴെയാണ്. പ്രതിദിന ടിപിആര്‍ 1.97 ശതമാനമാണ്. കഴിഞ്ഞ 20 ദിവസമായ മൂന്ന് ശതമാനത്തില്‍ താഴെയാണിത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 85 ലക്ഷം വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതുവരെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 80 കോടി കവിഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ഡബ്ല്യുഐപിആർ പത്തിന് മുകളിലായാൽ മാത്രം ലോക്ക്ഡൗൺ; ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുമതിയില്ല

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 30773 covid cases and 309 deaths

Best of Express