ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിവാര കേസുകളുടെ ശരാശരി നാല്‍പ്പതിനായിരത്തിന് താഴെയെത്തി. രോഗവ്യാപന നിരക്ക് 2.6 ശതമാനമായി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.32 ലക്ഷമാണ്. 67,538 അസുഖബാധിതര്‍ രോഗമുക്തി നേടി. 541 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന് നഷ്ടമായവര്‍ 5,10,413 ആയി.
രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തിലാണ് നിലവില്‍ അധിക സജീവ കേസുകള്‍ കൂടുതല്‍. 1.14 ലക്ഷം പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരായിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കേസുകള്‍ അരലക്ഷത്തിന് താഴെയാണ്.
അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 34.75 ലക്ഷം വാക്സിന് ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 174.24 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.
Also Read: യുപിയില്‍ ഹല്‍ദി ആഘോഷത്തിനിടെ കിണറ്റില്‍ വീണ് 11 മരണം