scorecardresearch

ആശ്വാസമായി രോഗമുക്തി നിരക്ക്; രാജ്യത്ത് 30,256 പേര്‍ക്ക് കോവിഡ്, 295 മരണം

വിവിധ സംസ്ഥാനങ്ങളിലായി 3.18 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

covid19, coronavirus, covid vaccine, supreme Court on covid vaccination, Covid-19, Covid-19 India Second Wave, Supreme Court on vaccination, Supreme Court on Covid vaccines, covi shield, covaxin, sputnic v, Covid news, ie malayalam
ഫൊട്ടോ: ഇന്ത്യൻ എക്‌സ്‌പ്രസ്/അരുൾ ഹൊറൈസൺ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 30,256 പേര്‍ക്ക് കോവിഡ് ബാധിച്ചു. 43,938 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.72 ശതമാനമായി വര്‍ധിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 3.18 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കോവിഡ് മൂലം 295 മരണമാണ് രാജ്യത്ത് ഞായറാഴ്ച സംഭവിച്ചത്. ഇതുവരെ മഹാമാരിയില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 4.45 ലക്ഷമായി ഉയര്‍ന്നു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് മരണ സംഖ്യ കൂടുതല്‍. കേരളത്തില്‍ ഇന്നലെ 152 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്ത വാക്സിന്റെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ 37.78 ലക്ഷം ഡോസുകള്‍ മാത്രമാണ് നല്‍കിയത്. രാജ്യത്ത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ സംഖ്യ 80 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: മൂന്നാം തരംഗം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 100 ഐസിയു കിടക്കകള്‍ കൂടി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 30256 covid cases and 295 deaths