ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.47 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ചത്തേക്കാള്‍ ഒന്‍പത് ശതമാനം വര്‍ധനവാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. രോഗവ്യാപന നിരക്ക് 17.94 ശതമാനമായി ഉയരുകയും ചെയ്തു.
പുതിയ കേസുകള്‍ വര്‍ധിക്കുന്നതോടെ മരണസംഖ്യയിലും ഉയര്‍ച്ച രേഖപ്പെടുത്തി. 703 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,88,396 ആയി.
2.51 ലക്ഷം പേരാണ് ഇന്നലെ രോഗമുക്തി നേടിത്. രോഗമുക്തി നിരക്ക് 93.50 ശതമാനമായി കുറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20 ലക്ഷം കടന്നു. കര്‍ണാടകയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്.
2.93 ലക്ഷം പേരാണ് കര്‍ണാടകയില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര (2.62 ലക്ഷം), കേരളം (1.99 ലക്ഷം), തമിഴ്നാട് (1.79 ലക്ഷം), പശ്ചിമ ബംഗാള്‍ (1.44 ലക്ഷം) എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. ഡല്‍ഹിയില്‍ കേസുകളുടെ എണ്ണം നേരിയ തോതില്‍ കുറഞ്ഞു.
Also Read: കോവിഡിനെ പിടിച്ചുകെട്ടാന്‍ കേരളം; ജില്ല തിരിച്ചുള്ള നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍