ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.33 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. എന്നാല്‍ രോഗവ്യാപന നിരക്ക് 17.78 ശതമാനമായി വര്‍ധിച്ചു.
2.59 ലക്ഷം പേര് മഹാമാരിയില്‍ നിന്ന് രോഗമുക്തി നേടി. എന്നാല്‍ മരണസംഖ്യ വീണ്ടും ഉയരുകയാണ്. 525 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ഇന്നലെ ജീവന് നഷ്ടമായത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 4,89,409 ആയി ഉയര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21. 87 ലക്ഷമായി. കര്‍ണാടകയിലാണ് കോവിഡ് ഏറ്റവും രൂക്ഷം. സംസ്ഥാനത്ത് 3.23 ലക്ഷം സജീവ കേസുകളാണുള്ളത്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളാണ് രോഗികള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.
വാക്സിനേഷന് നടപടികളും വേഗത്തില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച 71.10 ലക്ഷം ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തത്. 161 കോടി വാക്സിന് ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also Read: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം; അനാവശ്യ യാത്രകള്‍ അനുവദിക്കില്ല