scorecardresearch

രാജ്യത്ത് 28,591 പുതിയ കേസുകള്‍, 338 മരണം; 3.84 ലക്ഷം പേര്‍ ചികിത്സയില്‍

സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 73.82 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

Covid Death, Lockown

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,591 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 34,848 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3.24 കോടിയായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി 3.84 ലക്ഷം പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. രോഗവ്യാപനത്തില്‍ ശമനം കണ്ടു വരുന്ന കേരളത്തിലാണ് സജീവ കേസുകള്‍ കൂടുതല്‍. 2.31 ലക്ഷം പേരാണ് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായിട്ടുള്ളത്.

338 മരണവും ഇന്നലെ രാജ്യത്ത് മഹാമാരി മൂലം സംഭവിച്ചു. ഇതോടെ ആകെ മരണ സംഖ്യ 4.42 ലക്ഷമായി വര്‍ധിച്ചു. കൂടുതല്‍ മരണങ്ങളും കേരളത്തില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 181 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 73.82 കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 72.86 ലക്ഷം ഡോസുകളാണ് നല്‍കിയത്.

Also Read: ഇന്ന് ലോക്ക്ഡൗണ്‍ ഇല്ല; രോഗവ്യാപനം കുറയുന്നു; ആശങ്കയായി മരണ സംഖ്യ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: India reports 28591 covid cases and 338 deaths

Best of Express