രാജ്യത്ത് 28,326 പേര്‍ക്ക് കോവിഡ്; 260 മരണം

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.03 ലക്ഷമായി ഉയര്‍ന്നു

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,326 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 26,032 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 97.77 ശതമാനമാണ് രോഗമുക്തി നിരക്ക്.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.03 ലക്ഷമായി ഉയര്‍ന്നു. രോഗവ്യാപനം തുടരുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകളും. 1.65 ലക്ഷം സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കേരളത്തിന് ശേഷം മാഹാരാഷ്ട്രയിലാണ് കോവിഡ് ആശങ്കയായി തുടരുന്നത്.

260 മരണവും മഹാമാരി മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചു. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.46 ലക്ഷമാണ്. നിലവില്‍ പ്രതിദിനം നൂറിലധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്. ഇന്നലെ 120 മരണം സ്ഥിരീകരിച്ചു.

അതേസമയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 68.42 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 85 കോടി കവിഞ്ഞു.

Also Read: ഇളവുകള്‍ ഇന്ന് മുതല്‍; ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 28326 covid cases and 260 deaths

Next Story
മയക്കുമരുന്നിനും ഭീകരവാദത്തിനും എതിരെ ദേശീയ തലത്തിൽ പ്രചാരണം ആരംഭിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യSave the People Campaign, CBCI Laity Council, CBCI, Laity Council, Council of the Catholic Bishops Conference, സിബിസിഐ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ, ലെയ്റ്റി കൗൺസിൽ, സിബിസിഐ ലെയ്റ്റി കൗൺസിൽ, Narcotic, Terrorism, നാർകോട്ടിക്, malayalam news, news in malayalam, malayalam latest news, latest news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com