Latest News

രാജ്യത്ത് 27, 254 പേര്‍ക്ക് കോവിഡ്, 219 മരണം

വിവിധ സംസ്ഥാനങ്ങളിലായി 3.74 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്

Covid 19, Lockdown, Covid Death

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 27, 254 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3.32 കോടിയായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 3.74 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

37,687 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി വര്‍ധിച്ചു. ഇതുവരെ 3.24 കോടി പേരാണ് കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുള്ളത്. കഴിഞ്ഞ 80 ദിവസമായി രാജ്യത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) മൂന്ന് ശതമാനത്തില്‍ താഴെയാണ്.

219 മരണമാണ് കോവിഡ് മൂലം ഞായറാഴ്ച സംഭവിച്ചത്. രാജ്യത്ത് ആകെ മരണ സംഖ്യ 4.42 ലക്ഷമാണ്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 74.38 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 53.38 ലക്ഷം വാക്സിനും നല്‍കി.

അതേസമയം, രോഗ വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ കേസുകളുടെ എണ്ണത്തിലും മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തി. 20,240 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 67 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംസ്ഥാനത്തെ ടിപിആര്‍ ആശങ്കയായി തുടരുകയാണ്.

Also Read: കോവിഡ്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഗോവയിലും നിയന്ത്രണം

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 27 254 covid cases and 219 deaths

Next Story
കോവിഡ്: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഗോവയിലും നിയന്ത്രണംGoa, Travel Restrictions, Kerala
The moderation of comments is automated and not cleared manually by malayalam.indianexpress.com