രാജ്യത്ത് 26,115 പേര്‍ക്ക് കോവിഡ്; 252 മരണം

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.09 ലക്ഷമായി ചുരുങ്ങി

India variant covid, WHO coronavirus Indian variant, WHO covid variants, WHO covid variants greek alphabets, Covid variant explained, covid mutations, covid variants nomenclature,ie malayalam

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്ക് കോവിഡ് ബാധിച്ചു. 34,469 നെഗറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.75 ശതമാനമായി വര്‍ധിച്ചു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

ഇതുവരെ 3.35 കോടി പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3.09 ലക്ഷമായി ചുരുങ്ങി. 252 പേരാണ് തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണ സംഖ്യ 4.45 ലക്ഷമാണ്.

രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. എന്നാല്‍ മരണ സംഖ്യ ആശങ്കയായി തുടരുകയാണ്. നിലവില്‍ 1.67 ലക്ഷം സജീവ കേസുകളാണ് കേരളത്തിലുള്ളത്.

അതേസമയം, സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇന്നലെ 96.46 ലക്ഷം ഡോസുകള്‍ വിതരണം ചെയ്തും. 81.85 കോടി പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: സ്കൂള്‍ തുറക്കല്‍: ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച യോഗം; പ്ലസ് വണ്‍ പരീക്ഷക്ക് യൂണിഫോം നിര്‍ബന്ധമല്ല

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 26115 covid cases and 252 deaths

Next Story
‘നിന്ദ്യമായത്’, ‘വംശീയത നിറഞ്ഞത്’: യുകെയുടെ പുതിയ യാത്രാനിയമത്തിനെതിരെ തരൂരും ജയറാം രമേശും
The moderation of comments is automated and not cleared manually by malayalam.indianexpress.com