COVID-19 Updates, Coronavirus News Updates,Today New Covid -19 Cases: ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളിലെ പ്രതിദിന വര്‍ധനവ് തുടരുന്നു. 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. വിവിധ സംസ്ഥാനങ്ങളിലായി 15,873 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസമാണ്. 1,755 പേരാണ് പുതുതായി നെഗറ്റീവ് ആയത്. കോവിഡ് ബാധിച്ച് 44 മരണവും ഇന്നലെ സംഭവിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,22,193 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡല്‍ഹിയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 1,094 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം ബാധിച്ചത്. പ്രസ്തുത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് ഏറ്റവുമധികം സജീവ കേസുകളുള്ളതും ഡല്‍ഹിയിലാണ്, 3,705. ഡല്‍ഹിക്ക് പിന്നിലായി കേരളം (2,658), കര്‍ണാടക (1,721), ഹരിയാന (1,692), അസം (1,354), ഉത്തര്‍ പ്രദേശ് (1,122) എന്നീ സംസ്ഥാനങ്ങളാണുള്ളത്.
Also Read: Russia-Ukraine War News: മരിയുപോളില്‍ ആക്രമണം തുടരുന്നു; അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കീവിലേക്ക്