Latest News

രാജ്യത്ത് 25,467 പേര്‍ക്ക് കോവിഡ്, 354 മരണം; 3.19 ലക്ഷം പേര്‍ ചികിത്സയില്‍

ഒന്നരലക്ഷത്തിലധികം സജീവ കേസുകള്‍ നിലവിലുള്ള കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്

covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്,

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 25,467 പേര്‍ക്ക് കോവിഡ് ബാധിച്ചു. 39,486 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടായി. മഹാമാരി ബാധിച്ചവരില്‍ 97.68 ശതമാനം പേരും നെഗറ്റീവായി.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവര്‍ 3.19 ലക്ഷമായി ചുരുങ്ങി. ഒന്നരലക്ഷത്തിലധികം സജീവ കേസുകള്‍ നിലവിലുള്ള കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ 53,433 പേരാണ് കോവിഡ് പോസിറ്റീവായുള്ളത്.

354 മരണമാണ് തിങ്കളാഴ്ച കോവിഡ് മൂലം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 4.35 ലക്ഷമായി ഉയര്‍ന്നു. 58.89 കോടി വാക്സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ വിതരണം ചെയ്തത്. ഇന്നലെ മാത്രം 63.85 ലക്ഷം വാക്സിനും നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read:കോവിഡ്: ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: India reports 25467 covid cases and 354 deaths

Next Story
അഫ്ഗാന്‍ രക്ഷാദൗത്യം തുടരുന്നു; 78 പേരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തിTaliban, Afghanistan, Evacuation
The moderation of comments is automated and not cleared manually by malayalam.indianexpress.com