ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 2,541 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രതിദിന കേസുകളുടെ എണ്ണത്തിൽ ഇന്നലത്തേതിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 16,500ന് മുകളിൽ സജീവ കേസുകളാണ് രാജ്യത്തുള്ളത്. 30 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 5,22,223 ആയി.
ഞായറാഴ്ച ഡൽഹിയിൽ 1,083 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4.48 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ശനിയാഴ്ച 1,094 കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യ ആയിരുന്നു ഇത്.
അതേസമയം, ഉത്സവ സീസണുകൾ ആരംഭിക്കാനിരിക്കെ, കോവിഡിനെതിരായ ജാഗ്രത കുറയ്ക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച അഭ്യർത്ഥിച്ചു. “ഇതിനെല്ലാം ഇടയിൽ, കോവിഡിനെതിരെ നിങ്ങളും ജാഗ്രത പാലിക്കണം. മാസ്ക് ധരിക്കുക, കൃത്യമായ ഇടവേളകളിൽ കൈകഴുകുക, പ്രതിരോധത്തിന് ആവശ്യമായ നടപടികൾ എല്ലാം സ്വീകരിക്കുക,” പ്രധാനമന്ത്രി പറഞ്ഞു.
Also Read: കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; കൂടുതല്‍ കേസുകള്‍ ഡല്‍ഹിയിലും കേരളത്തിലും